അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ
ഹരിയാന: അഞ്ചാമത് യോഗ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി. മുപ്പതിനായിരത്തിലധികം പേരാണ് യോഗയില്‍ പങ്കെടുത്തത്. എന്നാല്‍ അമിത് ഷാ പങ്കെടുത്ത യോഗ ദിനാചരണ പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുന്നത്.
ഹരിയാനയില്‍ നടന്ന പരിപാടിക്കിടെ യോഗ ചെയ്യാന്‍ ഉപയോഗിക്കുന്ന മാറ്റിനായി പരസ്പരം പോരടിക്കുന്നവരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവം ഇങ്ങനെ

യോഗ അഭ്യാസത്തിനിടെ
ഹരിയാനയില്‍ റോഹ്തക്കിലാണ് ബിജെപി യോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായാണ് ഇവിടെ പരിപാടിയില്‍ പങ്കെടുത്തത്. അദ്ദേഹത്തെ കൂടാതെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നേതാക്കളുടേയും പങ്കെടുത്തവരുടേയോ യോഗയല്ല മറിച്ച് യോഗ ചെയ്യാന്‍ എത്തിയവരുടെ തമ്മിലടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചൈന മാറ്റ്
ആജ് തക് ചാനല്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. യോഗയ്ക്കായി ഉപയോഗിക്കുന്ന ചൈന മാറ്റുകള്ക്ക് വേണ്ടിയായിരുന്നു ആളുകളുടെ തമ്മിലടി. രണ്ട് തരം മാറ്റുകളാണ് പരിപാടിക്കായി ഉപയോഗിച്ചിരുന്നത്. സാധാരണക്കാര്‍ക്കായി ഖാദി കൊണ്ട് തയ്യാറാക്കിയ മാറ്റുകളാണ് നല്‍കിയത്. അതേസമയം മന്ത്രിമാര്‍ക്കും മറ്റ് വിഐപികള്ക്കുമായു ചൈനയില്‍ നിന്നും എത്തിച്ച പ്രത്യേകതരം മാറ്റുകളാണ് ഉപയോഗിച്ചത്.

വീഡിയോ പുറത്ത്
എന്നാല്‍ ചൈന മാറ്റ് പുറത്തെടുത്തപ്പോഴേക്കും യോഗ ചെയ്യാന്‍ എത്തിയവര്‍ കൂട്ടത്തോടെ അത് കൈക്കലാക്കാന്‍ ശ്രമിച്ചു. ഇതോടെ പരിപാടിയ്ക്കിടെ കൂട്ടത്തല്ലായി. മാറ്റിനായി തമ്മിലടക്കുന്നവരുടെ വീഡിയോ ആജ് തക് ചാനലാണ് പുറത്തുവിട്ടത്. സംഭവം അറിഞ്ഞ് സംഘാടകര്‍ എത്തിയപ്പോഴേക്കും ആളുകള്‍ പകുതിയിലധികം മാറ്റുകള്‍ കൈക്കലാക്കിയിരുന്നു. വളരെ കുറച്ച് ചൈന മാറ്റുകള്‍ മാത്രമാണ് സംഘാടകര്‍ക്ക് ലഭിച്ചത്.

പ്രതികരണം
അതേസമയം യോഗയില്‍ പങ്കെടുത്ത ഒരാള്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തി. തങ്ങള്‍ക്ക് യോഗ ദിനത്തില്‍ മാത്രമല്ല, അത് കഴിഞ്ഞ് വീട്ടില്‍ വെച്ചും യോഗ ചെയ്യേണ്ടതുണ്ട്. അതിനാലാണ് മാറ്റ് എടുത്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം.എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ നാണക്കേടാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

വലിയ ആഘോഷം
2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗയെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ഹൃദയത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ചെറുപ്പക്കാർക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുന്നതായും യോഗ അതിനൊരു പരിഹാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം
ഡല്‍ഹിയിലെ മുന്നൂറ് കേന്ദ്രങ്ങളില്‍ യോഗ പ്രകടനങ്ങള്‍ നടന്നിരുന്നു. രാജ്യത്തിന്റെ പലയിടത്തായി നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ സൈനിക-അര്‍ധ സൈനി വിഭാഗങ്ങളും യോഗ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം.
|
വീഡിയോ
വീഡിയോ ഇങ്ങനെ
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications