Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്നി പാര്‍ട്ടിയെ തോല്‍പ്പിച്ചു. പ്രവര്‍ത്തകരില്‍ ആ നേതാവിനെ അടിച്ചേല്‍പ്പിക്കരുതെന്ന് ജക്കര്‍

ദില്ലി: കോണ്‍ഗ്രസിന്റെ പഞ്ചാബിലെ തോല്‍വിയില്‍ വീണ്ടും നേതൃത്വത്തിനെതിരെ സുനില്‍ ജക്കര്‍. പാര്‍ട്ടി തോറ്റതിന് പ്രധാന കാരണം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി തന്നെയാണെന്ന് ജക്കര്‍ കുറ്റപ്പെടുത്തി. അഴിമതിക്കറ പുരണ്ടിരുന്നു ചന്നിയുടെ കൈകളില്‍. ഇത് പിടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും അഴിമതിക്കെതിരെ പോരാടുന്നു എന്ന പേരിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ആ അബദ്ധം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് പറയുന്നത്. ഹീറോയായി അദ്ദേഹത്തെ അവതരിപ്പിച്ചത് തെറ്റാണ്. നല്ല നടപ്പും, സത്യസന്ധതയും, വ്യക്തിത്വവും ഒരു നേതാവിന് ആവശ്യമാണ്. എന്നാല്‍ ഇതൊന്നും ചന്നിക്കില്ല. ഹൈക്കമാന്‍ഡിന് ചന്നിയെ ഹീറോ ആക്കേണ്ടി വരും. പക്ഷേ ഞാന്‍ അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ജക്കര്‍ പറഞ്ഞു.

1

പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ട്. നാളെ എന്നൊന്നില്ല എന്ന രീതിയിലാണ് ചന്നി ഭരിച്ച 111 ദിവം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇതെല്ലാം അത്യാഗ്രഹത്തില്‍ നിന്നുണ്ടായതാണ്. ഒരു ചെറിയ കാര്യം ചെയ്താല്‍ പോലും അത് മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. അതെല്ലാം നാണക്കേടായിരുന്നു. നിങ്ങള്‍ക്കൊരിക്കലും അഴിമതിയെ അഴിമതി കൊണ്ട് തോല്‍പ്പിക്കാനാവില്ല. ചന്നിയുടെ ബന്ധു അഴിമതിക്കേസില്‍ കുടുങ്ങിയ വ്യക്തമാണ്. ചന്നിക്ക് അതുകൊണ്ട് തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ എല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവിടെ കോമാളികളെയും ഉപജാപ സംഘത്തെയുമാണ് കാണാന്‍ സാധിച്ചതെന്നും ജക്കര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. എന്നാല്‍ തോല്‍വിക്ക് തിരക്കഥയൊരുക്കിയത് ഹരീഷ് റാവത്താണെന്നും ജക്കര്‍ പറയുന്നു. നേരത്തെ കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് റാവത്ത് പഞ്ചാബിലെത്തിയത്. ഇത് നവജ്യോത് സിംഗ് സിദ്ദുവിനെ പുതിയ പദവിയിലേക്ക് കൊണ്ടുവരാനാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ ചുമതല റാവത്തിനുണ്ടാവും. പക്ഷേ അദ്ദേഹത്തെ എന്റെ നേതാവായി ഞാന്‍ അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഞാന്‍ പറഞ്ഞതാണ്. ദൈവിക നീതിയാണ് റാവത്തിന് ഉണ്ടായത്. ഉത്തരാഖണ്ഡില്‍ എത്രത്തോളം വെറുക്കപ്പെട്ടവനാണ് റാവത്ത് എന്ന് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായെന്നും ജക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി പുതുതായി നിയമിച്ചിട്ടും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന സൂചനകളാണ് നല്‍കിയത്. ചന്നിയെ മുഖ്യമന്ത്രിയാക്കിയ ശേഷം ആരായിരിക്കും ഇനി മുഖ്യമന്ത്രിയായി വരിക എന്ന് ചോദിക്കുന്നത് ഒരാളെ അപമാനിക്കുന്നതിന് തുല്യമാണ്. യുദ്ധത്തിനിടെ പടത്തലവനെ മാറ്റുന്നത് പോലെയാണിത്. അംബികാ സോണി പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് ചന്നിയെന്ന് പറഞ്ഞിരുന്നു. അവര്‍ ദേശീയ സ്വത്തായി ചന്നിയെ പ്രഖ്യാപിക്കാത്തത് നന്നായി. മുഖ്യമന്ത്രിയായി ചന്നിയെ നിര്‍ദേശിച്ചതും ഇവര്‍ തന്നെയാണെന്ന് ജക്കര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പഞ്ചാബില്‍ എല്ലാം അവസാനിച്ചിട്ടില്ല. ഒരു തട്ടിക്കൂട്ട് പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി അധിക കാലം പിടിച്ച് നില്‍ക്കില്ല. കോണ്‍ഗ്രസ് മികച്ചൊരു നേതാവിനെ കണ്ടെത്തണമെന്നും ജക്കര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+