കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരണ്‍ജിത്ത് ചന്നിക്ക് മണല്‍മാഫിയയുമായി ബന്ധം? സിബിഐ അന്വേഷണം വേണമെന്ന് അകാലിദള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് കുരുക്കിട്ട് ശിരോമണി അകാലിദള്‍. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിക്ക് മണല്‍മാഫിയയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോ ആണെന്നാണ് റിപ്പോര്‍ട്ട്. ിതിന് പിന്നാലെ ചന്നിയെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സ്റ്റിംഗ് ഓപ്പറേഷനിലൂടെ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നുവെന്ന് അകാലിദള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് അനധികൃത മണല്‍ക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന കാര്യങ്ങളാണ് പുറത്ത് വരുന്നതെന്ന് അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയ പറഞ്ഞു. നേരത്തെ ചന്നിയുടെ ബന്ധുവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേ

1

ചന്നിയുടെ മണ്ഡലമായ ചംകോര്‍ സാഹിബില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് മജീദിയ ആരോപിക്കുന്നു. സിബിഐ അന്വേഷണം ഇക്കാര്യത്തില്‍ വേണം. ചന്നി, ഹണി, മണി എന്നതാണ് ഇന്ന് കോണ്‍ഗ്രസിന്റെ അവസ്ഥ. മൂന്ന് സികളാണ് അവരെ നയിക്കുന്നു. കോണ്‍ഗ്രസ്, ചന്നി, കറപക്ഷന്‍(അഴിമതി) എന്നിവയാണ് അതെന്നും മജീദിയ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതി പറയുകയാണ്. അതേസമയം തന്നെ കോടിക്കണക്കിന് രൂപയാണ് അവര്‍ അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ അടിമുടി പ്രശ്‌നങ്ങളാണെന്നും മജീദിയ പറഞ്ഞു.

അതേസമയം പഞ്ചാബിന്റെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരിക്കെതിരെയും മജീദിയ രംഗത്ത്് വന്നു. ചന്നിയെ പോലെ തന്നെ അഴിമതിക്കാരനാണ് ചൗധരി. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ അനധികൃത മാര്‍ഗത്തിലൂടെയാണ് കോണ്‍ഗ്രസ് പണം സമ്പാദിക്കുന്നതെന്നും മജീദിയ ആരോപിച്ചു. ദര്‍ശന്‍ കുമാര്‍ എന്ന വ്യക്തിയാണ് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതെന്ന് മജീദിയ പറയുന്നു. അനധികൃത ഖനനത്തില്‍ ഒരു സാധാരണ പൗരന്‍ പോലും നിരാശനാണ്. അതാണ് ഇത്തരമൊരു സ്റ്റിംഗ് ഓപ്പറേഷന്‍ പുറത്തുവരാന്‍ കാരണം. ഈ അഴിമതികളുടെ ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗുകള്‍ ദര്‍ശന്‍ കുമാറിന്റെ കൈവശമുണ്ടെന്നും മജീദിയ വെളിപ്പെടുത്തി.

ദര്‍ശന്‍ മണല്‍ മാഫിയയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് അഴിമതി തുറന്ന് കാണിച്ചത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വേണ്ടിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞുവെന്നും അകാലിദള്‍ പറഞ്ഞു. അഴിമതി പുറത്തുവന്നതോടെ ദര്‍ശന്‍ സിംഗിന് വധഭീഷണി വരെയുണ്ട്. ദര്‍ശന് എന്തെങ്കിലും സംഭവിച്ചാല്‍ ചന്നി, ഭൂപീന്ദര്‍ ഹണി, പഞ്ചാബ് പോലീസ് എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തണമെന്നും മജീദിയ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ചന്നി തള്ളി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചന്നി പറഞ്ഞു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഇതെന്ന് അല്‍ക്കാ ലമ്പ് പറഞ്ഞു. മയക്കുമരുന്നിലും അഴിമതിയിലും മുങ്ങി കുളിച്ച വ്യക്തിയാണ് മജീദിയ. അകാലിദള്‍ തന്നെയാണ് അനധികൃത ഖനനത്തിന് നേതൃത്വം കൊടുത്തതെന്നും നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. മാസങ്ങളായി ഞങ്ങള്‍ പറയുന്ന കാര്യങ്ങളാണ് ബിക്രം മജീദിയ വെളിപ്പെടുത്തിയതെന്ന് ബിജെപി നേതാവ് സുഭാഷ് ശര്‍മ പഞ്ഞു. അതേസമയം ചന്നിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് പറഞ്ഞു. എംഎല്‍എമാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ക്യാപ്റ്റന്‍ ആരോപിച്ചു.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

English summary
haranjit singh channi exposed, he have connection with sand mafia says sad leader bikram majithia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X