കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്, സുഖ്ജീന്ദറിനെ വെട്ടി

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് പകരക്കാരനായി ചരണ്‍ജിത്ത് സിംഗ് ചന്നിയെത്തും. പുതിയ മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമസഭാ കക്ഷി യോഗം തിരഞ്ഞെടുത്തു. എംഎല്‍എമാരുടെ യോഗത്തില്‍ ഐകകണ്‌ഠ്യേനയായിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇതോടെ അമരീന്ദര്‍ രാജിവെച്ച പ്രതിസന്ധി പരിഹരിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. ശരിക്കും പറഞ്ഞാല്‍ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ചരണ്‍ജിത്തിന്റേത്. പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. നിലവില്‍ അദ്ദേഹം ടെക്‌നിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്. ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ചരണ്‍ദീപ് സിംഗ് തീരുമാനിച്ചത്.

1

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമരീന്ദര്‍ രാജിവെച്ചതിന്റെ ക്ഷീണം ദളിത് മുഖത്തിലൂടെ തീര്‍ക്കാനായി എന്നതാണ് കോണ്‍ഗ്രസിനുള്ള ആശ്വാസം. ചംകോര്‍ സാഹിബില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട് ചരണ്‍ജിത്ത്. ഹരീഷ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതും മുന്നോട്ടുള്ള പോക്കിന് നിര്‍ണായകമാണ്. നേരത്തെ 2015 മുതല്‍ 2016 പഞ്ചാബ് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു ചരണ്‍ജിത്ത്. 2017ലാണ് അമരീന്ദര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്നത്. ഒരു മീടു കേസും ചരണ്‍ജിത്തിനെതിരെ നിലവിലുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല കമന്റ് അയച്ച കേസാണ് ചരണ്‍ജിത്തിനതെിരെയുള്ളത്. ഇത് 2018ല്‍ നടന്ന സംഭവമാണ്. എന്നാല്‍ ഈ ഉദ്യോഗസ്ഥ മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നില്ല. പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം മെയില്‍ ഈ കേസ് വീണ്ടും ശക്തമായി ഉയര്‍ന്ന് വന്നു. പഞ്ചാബ് വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം തേടിയായിരുന്നു നോട്ടീസ് അയച്ചത്. ചരണ്‍ജിത്തിന്റെ അനുയായികള്‍ ഗവര്‍ണര്‍ ഭവനത്തിന് മുന്നില്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ ആഘോഷം തുടങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

സിഖ് ദളിതായ ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസില്‍ നിന്നുള്ള മികച്ച നീക്കം കൂടിയാണ്. സംസ്ഥാന ജനസംഖ്യയില്‍ 33 ശതമാനത്തോളം ഈ വിഭാഗമാണ്. അവസാന നിമിഷം മാത്രമാണ് സാധ്യതയുള്ളവരുടെ പട്ടികയില്‍ പോലും ചരണ്‍ജിത്തിനെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയുടെ പേരിനായിരുന്നു മുന്‍തൂക്കം. അടുത്ത മുഖ്യമന്ത്രി രണ്‍ധാവയെന്ന് എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പ്രിതം കോട്ഭായ്, അംബികാ സോണി, സിദ്ദു, സുനില്‍ ജക്കര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ച് ചരണ്‍ജിത്ത് മുഖ്യമന്ത്രി പദത്തിലെത്തുകയായിരുന്നു. മൂന്ന് തവണ മുനിസിപ്പല്‍ കൗണ്‍സിലറായ ചരിത്രവും പുതിയ മുഖ്യമന്ത്രിക്കുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായും അദ്ദേഹം നിയമിതനായിട്ടുണ്ട്.

English summary
charanjit singh channi is new punjab chief minister, congress announces a dalit face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X