കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറിനെതിരായ കുറ്റപത്രം; നടപടികള്‍ പാലിക്കാതെ ദില്ലി പോലീസ്, രൂക്ഷമായി വിമര്‍ശിച്ച് കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല | Oneindia Malayalam

ദില്ലി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് നടപടി ക്രമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. നിയമവകുപ്പിന്റെ അനുമതി ഇല്ലാതെയാണോ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് പട്യാല കോടതി ദില്ലി പോലീസിനോട് ചോദിച്ചു. അനുമതി പത്ത് ദിവസത്തിനകം ലഭിക്കുമെന്ന പോലീസ് ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി ആറുവരെയാണ് കോടതി പോലീസിന് സമയം അനുവദിച്ചിരിക്കുന്നത്.

D8

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന കേസിലാണ് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ കഴിഞ്ഞ തിങ്കളാഴ്ച പോലീസ് 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി 16 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റാണ് കനയ്യ കുമാര്‍.

ഇന്ത്യ ശിക്ഷാനിയമത്തിലെ ഗൗരവമേറിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, വ്യാജരേഖയുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ഗൂഢ ഉദ്ദേശത്തോടെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി; രാജിവച്ചവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി; രാജിവച്ചവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസെടുത്തത്. കുറ്റപത്രവും അങ്ങനെ തന്നെ. പോലീസിനും മോദിക്കും നന്ദി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്. ജുഡീഷ്യറിയിലും രാജ്യത്തിലും വിശ്വാസമുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു.

2016ല്‍ രാജ്യദ്രോഹം ആരോപിച്ച് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഭട്ടാചാര്യ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ക്യാംപസില്‍ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്. പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Chargesheet Against Kanhaiya Kumar Not Accepted By Delhi Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X