കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് നിന്ന് പൂക്കളെറിഞ്ഞിട്ട് എന്ത് കാര്യം? പണം വാങ്ങാന്‍ എങ്ങനെ തോന്നുന്നു; അഖിലേഷ്

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ തിരിച്ച് യുപിയിലെത്തിക്കുന്നതിന് പണം വാങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ചോദ്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രത്യേകം ആലോചിക്കണമെന്നും അഖിലേഷ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരേയാണ് അഖിലേഷിന്റെ കടന്നാക്രമണം.

02

സമൂഹത്തിലെ പാവപ്പെട്ടവരാണ് കുടിയേറ്റ തൊഴിലാളികള്‍. ഇവരെ തിരിച്ചെത്തിക്കുന്നതിന് പണം ഈടാക്കുന്നത് ഉചിതമാണോ എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആലോചിക്കണം. കോടികള്‍ പിരിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയേര്‍സ് ഫണ്ട് എവിടെ എന്നും അഖിലേഷ് ചോദിച്ചു. സമ്മര്‍ദ്ദം ചെലുത്തിയും അഭ്യര്‍ഥന നടത്തിയും പിഎം കെയറിലേക്ക് പണം സ്വരൂപിച്ചിരുന്നില്ലേ. ആരോഗ്യ സേതു ആപ്പില്‍ നിന്നും 100 രൂപ ഈടാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ടെന്ന് അഖിലേഷ് പറഞ്ഞു.

വിമാനങ്ങള്‍ വഴി പൂക്കര്‍ വിതറിയിട്ട് എന്ത് കാര്യം. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ദുര്‍വിനിയോഗം പതിവ് വാര്‍ത്തയായി മാറിയിരിക്കുകയാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. പലയിടത്തും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ നിരാഹാര സമരം തുടങ്ങി. ക്വാറന്റൈന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ കാര്യമായ ശ്രദ്ധിക്കുന്നില്ലെന്നും സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നുമാണ് പരാതികള്‍. പല ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഭക്ഷണം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിമാനം വഴി ആകാശത്ത് നിന്ന് പൂക്കള്‍ വിതറിയിട്ട് എന്ത് കാര്യമെന്നും അഖിലേഷ് യാദവ് ചോദിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് വ്യോമസേന വിമാനങ്ങളില്‍ ആകാശത്ത് നിന്ന് പൂക്കള്‍ വിതറിയതിനെതിയാണ് അഖിലേഷ് യാദവ് തന്റെ ട്വീറ്റില്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബാഹ്യമായ പ്രകടനങ്ങള്‍ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍.

സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടിസൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി

ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...

ഇസ്ലാമോഫോബിയ; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി, മുന്നറിയിപ്പുകള്‍ അവഗണിച്ചുഇസ്ലാമോഫോബിയ; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി, മുന്നറിയിപ്പുകള്‍ അവഗണിച്ചു

English summary
Charging Money from migrant workers; Akhilesh Yadav slams Centre, UP govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X