Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരിറ്റി പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു; റാണാ അയ്യൂബിന്റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരിലൊരാളായ റാണാ അയ്യൂബില്‍ നിന്നും 1 കോടി 77 ലക്ഷം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ക്യാമ്പയിനുകള്‍ക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്ക് റാണ അയ്യൂബ് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയാണ് റാണാ അയ്യൂബ്. ലോക്ക്ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു റാണാ അയ്യൂബ് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി എം എല്‍ എ) ഉപയോഗിച്ച് റാണാ അയ്യൂബിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യാന്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 'ഹിന്ദു ഐടി സെല്‍' എന്ന എന്‍ ജി ഒയുടെ സ്ഥാപകനും ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയുമായ വികാസ് സംകൃത്യായന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്തംബറിലാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസില്‍ വികാസ് സംകൃത്യായാന്‍ പരാതി നല്‍കിയത്. ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി 2.69 കോടി രൂപ റാണാ അയ്യൂബ് സമാഹരിച്ചെന്ന് കണ്ടെത്തിയതായാണ് ഇഡി പറയുന്നത്.

1

ഈ ഫണ്ടുകള്‍ അവരുടെ സഹോദരിയുടെയും അച്ഛന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇതിന് ശേഷം മുഴുവന്‍ തുകയും റാണാ അയ്യൂബിന്റെ സ്വന്തം അക്കൗണ്ടിലേക്ക് 'കൈമാറ്റം' ചെയ്തുവെന്നും ഇഡി അറിയിച്ചു. ഏകദേശം 31 ലക്ഷം രൂപയുടെ രേഖകള്‍ റാണാ അയ്യൂബ് ഇ ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നിരുന്നാലും, ക്ലെയിം ചെയ്ത ചെലവുകള്‍ പരിശോധിച്ച ശേഷം, യഥാര്‍ത്ഥ ചെലവ് 17.66 ലക്ഷം മാത്രമാണെന്ന് കണ്ടെത്തിയതായി ഇ ഡി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചില സ്ഥാപനങ്ങളുടെ പേരില്‍ റാണ അയ്യൂബ് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

2

വിമാനമാര്‍ഗ്ഗം വ്യക്തിഗത യാത്രയ്ക്കായി നടത്തിയ ചിലവുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവായി അവകാശപ്പെട്ടുവെന്നും ഇ ഡി പറയുന്നു. പൂര്‍ണ്ണമായും മുന്‍കൂട്ടി ആസൂത്രണം ചെയ്തതും ചിട്ടയായതുമായ രീതിയിലാണ് ചാരിറ്റിയുടെ പേരില്‍ ഫണ്ട് സ്വരൂപിച്ചതെന്നും ഫണ്ട് സമാഹരിച്ച ഉദ്ദേശ്യത്തിനായി ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 74.50 ലക്ഷം രൂപ അയ്യൂബ് നിക്ഷേപിച്ചതായും ഏജന്‍സി കണ്ടെത്തി.

3

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് പകരം പ്രത്യേക കറന്റ് ബാങ്ക് അക്കൗണ്ട് തുറന്ന് കുറച്ച് ഫണ്ട് അതില്‍ നിക്ഷേപിച്ചതായി ഇഡി കണ്ടെത്തി. 50 ലക്ഷം രൂപ സ്ഥിരനിക്ഷേപവും ഇത് വഴി സമാഹരിച്ച പലിശയും, 57 ലക്ഷം വും 70.08 ലക്ഷവും രൂപ വീതമുള്ള തുകയുമാണ് അറ്റാച്ച് ചെയ്തിരിക്കുന്നത്. അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെ സത്യം വിളിച്ചു പറയുന്ന പത്രപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ അവരുടെ ഏജന്‍സികളെ ഉപയോഗിച്ച് ശ്രമിക്കുകയാണെന്ന് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

4

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സമാഹരിച്ച ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടാക്കിയതായും പിന്നീട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിച്ചിട്ടില്ലെന്നും അയ്യൂബ് കൂട്ടിച്ചേര്‍ത്തു. കെറ്റോ വഴി ലഭിച്ച മുഴുവന്‍ സംഭാവനയ്ക്കും കണക്കുണ്ടെന്നും ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും സംകൃത്യയാന്‍ പരാതി നല്‍കിയ സമയത്ത് റാണാ അയ്യൂബ് വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+