ഡാര്‍വിനെ തള്ളി കേന്ദ്രമന്ത്രി: പരിണാമ സിദ്ധാന്തം തെറ്റ്! മനുഷ്യന്‍ കുരങ്ങനാവുന്നത് ആരും കണ്ടില്ല!!

ഔറംഗാബാദ്: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി സത്യപാല്‍ സിംഗാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. മനുഷ്യന്‍ കുര‍ങ്ങാവുന്നത് ആരും കണ്ടിട്ടില്ലെന്നും അതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സത്യപാല്‍ സിംഗിന്റെ അവകാശവാദം. സ്കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ശനിയാഴ്ച മഹാരാഷ്ട്രയില്‍ വച്ച് നടന്ന ആള്‍ ഇന്ത്യ വൈദിക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും സ്കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇതുമായി ബന്ധപ്പെട്ട് മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു. ഭൂമുഖത്ത് മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ ഇത്തരത്തില്‍ തന്നെയാണെന്നും മന്ത്രി വാദിക്കുന്നു. ഔറംഗാബാദില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥാനായിരുന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുടെ പ്രതികരണം. മുന്‍ പൊലീസ് കമ്മീഷണറായിരുന്ന സിംഗ് ജോലി രാജി വച്ചാണ് രാഷ്ട്രീയ രംഗത്തേക്കെത്തുന്നത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാബിനറ്റിന്‍റെ ഭാഗമായി മാറുകയും ചെയ്തുു.

 കുരങ്ങന്‍ മനുഷ്യനാകുന്നത് കണ്ടിട്ടില്ല

കുരങ്ങന്‍ മനുഷ്യനാകുന്നത് കണ്ടിട്ടില്ല

കുരങ്ങന്‍ മനുഷ്യരായി മാറുന്നത് പൂര്‍വ്വികരില്‍ ആരും കണ്ടിട്ടില്ലെന്നും പൂര്‍വ്വികരെക്കുറിച്ച് പറയുന്ന പുസ്തകങ്ങളില്‍ ഒന്നും തന്നെ ഇത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്‍ കുര‍ങ്ങാവുന്നത് ആരും കണ്ടിട്ടില്ലെന്നും അതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സത്യപാല്‍ സിംഗിന്റെ അവകാശവാദം. സ്കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

 കുരങ്ങന്‍ മനുഷ്യനാകുന്നത് കണ്ടിട്ടില്ല

കുരങ്ങന്‍ മനുഷ്യനാകുന്നത് കണ്ടിട്ടില്ല

കുരങ്ങന്‍ മനുഷ്യരായി മാറുന്നത് പൂര്‍വ്വികരില്‍ ആരും കണ്ടിട്ടില്ലെന്നും പൂര്‍വ്വികരെക്കുറിച്ച് പറയുന്ന പുസ്തകങ്ങളില്‍ ഒന്നും തന്നെ ഇത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്‍ കുര‍ങ്ങാവുന്നത് ആരും കണ്ടിട്ടില്ലെന്നും അതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സത്യപാല്‍ സിംഗിന്റെ അവകാശവാദം. സ്കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

 തെളിവുകളില്ലെന്ന് വാദം

തെളിവുകളില്ലെന്ന് വാദം

കുരങ്ങനാണ് മനുഷ്യനായി മാറുന്നതെന്ന് സംബന്ധിച്ച് പൂര്‍വികര്‍ വാമൊഴിയായോ വരമൊഴിയായോ ഒരുകാര്യങ്ങളും പറഞ്ഞിട്ടില്ലെന്നും സത്യപാല്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. പൂര്‍വിക കഥകളെക്കുറിച്ച് പറയുന്ന പുസ്തകങ്ങളില്‍ ഒന്നും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

 റൈറ്റ് സഹോദരന്മാര്‍ക്കും മുമ്പ്!

റൈറ്റ് സഹോദരന്മാര്‍ക്കും മുമ്പ്!

റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പ് ശിവാകര്‍ ബാബുദി താല്‍പാദെ വിമാനം കണ്ടുപിടിച്ചിരുന്നുവെന്ന അവകാശവാദവുമായി നേരത്തെ സത്യപാല്‍ സിംഗ് അവകാശപ്പെട്ടിരുന്നു. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനും എട്ട് വര്‍ഷം മുമ്പായിരുന്നു ഇതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. രാമാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പുഷ്പക വിമാനത്തെക്കുറിച്ചും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കണമെന്നും ഇന്ത്യന്‍ പുരാണങ്ങളില്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

 മന്ത്രി ജീന്‍സ് വിരുദ്ധനോ

മന്ത്രി ജീന്‍സ് വിരുദ്ധനോ

ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നേരത്തെ സത്യപാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ എത്ര പുരുഷന്മാര്‍ വിവാഹം കഴിക്കുമെന്നാണ് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ഉന്നയിക്കുന്ന ചോദ്യം. ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഖൊരഖ്നാഥ് ക്ഷേത്രത്തില്‍ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്ത് സ്ഥാപകദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+