രക്തവും മുടിയും നഖവും എടുക്കരുത്... മയക്കുമരുന്ന് കേസില്‍ നടിയുടെ ആവശ്യം; ഞെട്ടിത്തരിച്ച് സിനിമലോകം
ഹൈദരാബാദ്: സിനിമ ലോകവും മയക്കുമരുന്ന് മാഫിയയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത് എന്ന് നേരത്തേ തന്നെയുള്ള ആക്ഷേപമാണ്. മലയാള സിനിമയില്‍ പ്രമുഖ താരമായി ഉയര്‍ന്ന് വന്ന ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രമുഖ നടിയ്‌ക്കെതിരേയും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്നാല്‍ മോളിവുഡിനെ ഞെട്ടിപ്പിക്കുന്ന മയക്കുമരുന്ന് ബന്ധമാണ് ടോളിവുഡിനുള്ളിനുള്ളത്. പ്രമുഖ നടി ചാര്‍മിയോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ്.
എന്നാല്‍ എക്‌സൈസ് വകുപ്പിന് മുന്നില്‍ ചാര്‍മി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് പേടിക്കുന്നത്.

ചാര്‍മി കൗര്‍
തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് ചാര്‍മി കൗര്‍. മുംബൈയില്‍ ജനിച്ച, പഞ്ചാബി-സിഖ് കുടുംബ പാരമ്പര്യമുള്ള നടി. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ദിലീപിന്റെ നായിക
മലയാളത്തിലും മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ചാര്‍മി കൗര്‍. കാട്ടു ചെമ്പകം, ആഗത, താപ്പാന എന്നിവയാണ് അവ. ആഗതനില്‍ ദിലീപിന്റെ നായിക ആയിരുന്നു ചാര്‍മി.

മയക്കുമരുന്ന് കേസ്
ടോളിവുഡിനെ ഇറക്കിമറിച്ച മയക്കുമരുന്ന് കേസില്‍ ആണ് ഇപ്പോള്‍ ചാര്‍മിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്. ചാര്‍മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എക്‌സൈസ് വകുപ്പ് ഇപ്പോള്‍.

കരിയറും ഭാവിയും നശിപ്പിക്കാന്‍
തന്റെ കരിയറും ഭാവിയും നശിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത് എന്നാണ് ചാര്‍മിയുടെ ആരോപണം. ഇതിന് വേണ്ടിയാണത്രെ കേസിലേക്ക് വലിച്ചിഴച്ചത്.

രക്തവും മുടിയും നഖവും
തന്റെ രക്തവും മുടിയും നഖവും ബലപ്രയോഗത്തിലൂടെ പരിശോധനയ്ക്ക് എടുക്കരുത് എന്നാണ് ഇപ്പോള്‍ ചാര്‍മിയുടെ ആവശ്യം. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ സാംപിളുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഉപയോഗിച്ചിട്ടില്ലെങ്കില്‍
മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ചാര്‍മി ഇത്തരം പരിശോധനകളെ ഭയക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്വമേധയാ ന്ല്‍കിയാല്‍ പിന്നെ ബലപ്രയോഗം വേണ്ടല്ലോ.

അവിവാഹിതയായ യുവതി
താന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഇത്തരം ഒരു കേസില്‍ വലിച്ചിഴയ്ക്കപ്പെട്ടാല്‍ അത് തന്റെ ഭാവിയെ ഗുരുതരമായി ബാധിക്കും എന്ന് ചാര്‍മി പറയുന്നുണ്ട്.

ഗൂഢാലോചന
തന്നെ മയക്കുമരുന്ന് കേസില്‍ പെടുത്തിയതിന് പിന്നില്‍
ഗൂഢാലോചനയുണ്ട് എന്ന് ആക്ഷേപവും ചാര്‍മി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചാര്‍മി മാത്രമല്ല ഈ കേസില്‍ ആരോപണ വിധേയ എന്നതാണ് സത്യം.

സൂപ്പര്‍ സ്റ്റാര്‍ രവി തേജ
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജ ഉള്‍പ്പെടെ തെലുങ്ക് സിനിമയിലെ 15 താരങ്ങള്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ടോളി വുഡില്‍ അരങ്ങേറുന്നത്.

കോടതിയില്‍ ആവശ്യം
മറ്റ് പല താരങ്ങളില്‍ നിന്നും സാംപിളുകള്‍ ബലപ്രയോഗത്തിലൂടെ എടുത്തിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ചാര്‍മി കോടതിയെ സമീപിക്കുകയായിരുന്നു. ജൂലായ് 26 നാണ് ചാര്‍മിയെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുക.












Click it and Unblock the Notifications