കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ട്ടേഡ് വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; അഞ്ച് മരണം!! മരിച്ചവരില്‍ കാല്‍നട യാത്രക്കാരനും

Google Oneindia Malayalam News

Recommended Video

cmsvideo
മുംബൈ നഗരത്തിൽ വിമാനം തകർന്ന് വീണ് 5 മരണം

മുംബൈ: ചാര്‍ട്ടേഡ് വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്ന് വീണു. മുംബൈയിലെ ഗടകോപാറിലാണ് സംഭവം. അഞ്ചു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരും കാല്‍നട യാത്രക്കാരും മരിച്ചിട്ടുണ്ട്. വിമാനം വീണതിന് പിന്നാലെ വന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

Dc

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷന് വില്‍പ്പന നടത്തിയ വിമാനമാണിത്. നേരത്തെ അലഹാബാദില്‍ ഒരു അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിമാനം വിറ്റത്. 2014ലാണ് വിമാനം കൈമാറിയതെന്നും ഉത്തര്‍ പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാഷ് അശ്വതി അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ദുരന്തമുണ്ടായത്. 15 മിനുറ്റിനകം അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി. പൈലറ്റുള്‍പ്പെടെ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ ആദ്യം തന്നെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു.

ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. തീ പടര്‍ന്നതോടെ സമീപവാസികളെ പോലീസ് ഒഴിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ ബിഎസ് ഭുള്ളര്‍ പറഞ്ഞു.

English summary
5 dead as chartered plane crashes in Mumbai, video shows body near site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X