കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തീസ്ഗഡ് ബിജെപി നിലനിര്‍ത്തുമെന്ന് റിപബ്ലിക് ജന്‍ കി ബാത്ത് സര്‍വ്വേ

  • By Aami Madhu
Google Oneindia Malayalam News

ചത്തീസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് റിപബ്ലിക് ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍. 40 മുതല്‍ 48 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം 37 മുതല്‍ 43 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 5-6 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.ടൈംസ് നൗ-സിഎന്‍എക്സും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. 46 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം.

ahulgandhi9-1544188083.jp

അതേസമയം കോണ്‍ഗ്രസിന് ഭരണ സാധ്യതയെന്നാണ് സിവോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം നേരിയ വിജയം മാത്രമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നും സി വോട്ടര്‍ പ്രവചിക്കുന്നു.

ഛത്തീസ്ഗഡ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം. ഇത്തവണ കളി അല്‍പ്പം മാറും. കാരണം അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം കക്ഷിയായി നില്‍ക്കുന്നു. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുണ്ട്.

90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിരുന്നു.

English summary
chathisgarh Republic-Jan ki Baat Exit Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X