കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയത്തില്‍ ബിജെപിക്ക് പോലും അമ്പരപ്പ്, പിന്നെ ഞങ്ങളെങ്ങനെ വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രി

  • By
Google Oneindia Malayalam News

റായ്പൂര്‍: ഇവിഎം ക്രമക്കേടിലേക്ക് വിരല്‍ ചൂണ്ടി ഛത്തീസ്ഗഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടിഎസ് സിങ്ങ് ഡിയോ. ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും അമ്പരപ്പാണ്. എങ്ങനെ ഇത്തരമൊരു വിജയം നേടിയെന്നതില്‍ അവര്‍ പോലും അതിശയിക്കുമ്പോള്‍ എങ്ങനെ പ്രതിപക്ഷത്തിന് അമ്പരപ്പ് ഇല്ലാതിരിക്കുമെന്ന് ഡിയോ ചോദിച്ചു.

evmmodi

'പരാജയ കാരണങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുകയാണ്. ബിജെപിയുടെ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആദ്യം അവര്‍ വിജയം ആഘോഷിക്കാതിരുന്നത്. ഇതുപോലൊരു വിജയം അവര്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.മുന്‍വര്‍ഷങ്ങളിലേത് പോലെ ബിജെപി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തുമില്ല. എങ്ങനെ ഇത്ര വലിയൊരു വിജയം സാധ്യമയെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നിരിക്കെ ബിജെപി എങ്ങനെ ജയിച്ചെന്ന് തങ്ങള്‍ക്ക് എങ്ങനെ പറയാനാകും?, ഡിയോ ചോദിച്ചു.

<strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍</strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളിലെ ആധികാരികതയെ സംബന്ധിച്ച് തനിക്ക് ഇപ്പോഴും സംശയങ്ങള്‍ ഉണ്ട്. ഇവിഎമ്മുകളില്‍ ക്രമക്കേട് സാധ്യമാണെന്നതിനാലാണ് ജപ്പാന്‍, ജര്‍മ്മിനി, യുഎസ് എന്നിവിടങ്ങളില്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കാത്തത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നതെന്നും ഡിയോ പറഞ്ഞു.

<strong>ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു? ഇനി ബിജെപിയിലേക്കോ? അഭ്യൂഹം, ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുന്നു</strong>ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു? ഇനി ബിജെപിയിലേക്കോ? അഭ്യൂഹം, ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുന്നു

45 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. ജനഹിതം എന്താകുമെന്ന് ഏറെ കുറേ ഊഹിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുമായിരുന്നു. ഇപ്പോള്‍ ഈ ഇലക്ട്രോണിക് യുഗത്തില്‍ അത് സാധ്യമല്ല, ഇവിടെ എന്താണ് നടക്കുന്നതെന്ന് പോലും മനസിലാകുന്നില്ലെന്നും ഡിയോ പറഞ്ഞു.

English summary
chattisgarh congress minister arise doubts about evm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X