ഛത്തീസ്ഗഡ് ഫലം: കൈവിട്ട് ആദിവാസി വോട്ടുകള്‍, ഗോത്ര മേഖലയില്‍ കോണ്‍ഗ്രസ് വീണത് ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അടുത്ത കാലത്തായി തെരഞ്ഞെടുപ്പുകള്‍ അധികവും വിജയിച്ചിരുന്നത് ദളിത്, ആദിവാസികള്‍ വോട്ടുകള്‍ കൊണ്ടായിരുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ശക്തമായി ഒപ്പമുണ്ടായിരുന്ന എല്ലാ വോട്ടുബാങ്കും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. ഗോത്ര മേഖകളില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. മുപ്പതില്‍ അധികമാണ് കോണ്സിന് നഷ്ടമായ സീറ്റുകള്‍.
പിന്നോക്ക മേഖലയിലും കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഭാരത് ജോഡോ യാത്രം നേട്ടമുണ്ടാക്കി തരുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല. 53 സീറ്റ് നേടി ബിജെപി ഛത്തീസ്ഗഡില്‍ അധികാരം പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ അപേക്ഷിച്ച് സംസ്ഥാന തലത്തിലെ കരുത്തരൊന്നും ഇല്ലാതെയാണ് ബിജെപി ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തില്‍ മുന്നില്‍ നിര്‍ത്തുകയും ചെയ്തു.

ബിജെപിയുടെ ഈ തന്ത്രമാണ് ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളില്‍ വിജയിച്ചത്. മോദി ആദിവാസി മേഖലകള്‍ക്ക് അടക്കം നല്കിയ വാഗ്ദാനങ്ങള്‍ വന്‍ തോതില്‍ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നതും, ബിജെപിക്ക് ഇല്ലാതിരുന്നതും ഛത്തീസ്ഗഡിലായിരുന്നു. എന്നാല്‍ അടിയൊഴുക്കുകള്‍ വരുന്നത് എക്സിറ്റ് പോളുകള്‍ പോലും കണ്ടില്ല. കോണ്‍ഗ്രസ് വിജയം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തെറ്റായിരിക്കുകയാണ്.
അതേസമയം ബിജെപിയെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത് റായ്പൂര്‍ നഗര മേഖലയില്‍ അടക്കമുണ്ടായ മുന്നേറ്റമാണ്. ബിജെപി ഇവിടെ തൂത്തുവാരി. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല. അനായാസം ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് പരാജയത്തിന് കാരണമെന്ന് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നിരീക്ഷകനായി എത്തിയ ചെന്നിത്തല പറഞ്ഞു.
ഛത്തീസ്ഗഡില്‍ സംഘടനാ ദൗര്‍ബല്യമൊന്നും കോണ്‍ഗ്രസിനില്ലായിരുന്നു. എന്നാല്‍ മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബാഗലിന്റെ പേര് തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നത് തിരിച്ചടിയായെന്ന് വ്യക്തമാണ്. അത് മോദി പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു.
അതേസമയം ജനക്ഷേമ പദ്ധതികള്‍ ധാരാളം കോണ്‍ഗ്രസ് കൊണ്ടുവന്നിരുന്നെങ്കില്‍ അതൊന്നും ആദിവാസികള്‍ക്കിടയില്‍ ചലനമുണ്ടാക്കിയെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കരുത്തായ ബാഗലിന്റെ ഇമേജ് ഇടിഞ്ഞതോടെയാണ് കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടത്.
സ്വന്തം മണ്ഡലം ശ്രദ്ധിക്കാതെ ഉപമുഖ്യമന്ത്രിയായ ടിഎസ് സിംഗ് ദേവ് വിദേശത്ത് പോയി അവധിയാഘോഷിച്ചതും, പാരാഗ്ലൈഡിംഗ് നടത്തിയതുമെല്ലാം കോണ്‍ഗ്രസിനെ കുറിച്ച് നെഗറ്റീവായ കാര്യങ്ങള്‍ പ്രചരിക്കുന്നതിന് കാരണമായി. നേരെ മറിച്ച് കൊവിഡ് കാലത്ത് അടക്കം മോദിയുടെ സഹായങ്ങളും, വളരെ ലളിതമായ പ്രചാരണങ്ങളും ബിജെപിയെ വിജയിക്കുന്നതില്‍ സഹായിച്ചിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications