ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് ഫലം: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നില്‍, തൊട്ടുപിന്നിലെത്തി ബിജെപി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. മുപ്പത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. എന്നാല്‍ തൊട്ടുപിന്നിലായി ബിജെപിയുണ്ട്. 25 സീറ്റുകളിലാണ് അവരുടെ മുന്നേറ്റം. അതേസമയം എക്സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് തുടക്കത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യം തുടക്കത്തിലെ ട്രെന്‍ഡില്‍ നിന്ന് വ്യക്തമാവില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗല് കോണ്‍ഗ്രസ് 75 സീറ്റ് നേടുമെന്നാണ് പറഞ്ഞിരുന്നത്. അതേസമയം ബാഗല് സ്വന്തം മണ്ഡലമായ പഠാനില്‍ പിന്നിലാണ്. സംസ്ഥാനത്താകെ 90 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷ ഉള്ളതായി മന്ത്രി അമര്‍ജീത്ത് ഭാഗത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

അതേസമയം നാലോളം എക്സിറ്റ് പോളുകള്‍ നേരത്തെ പ്രവചിച്ചിരുന്നത് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്നാണ്. 46 സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേടുമെന്നും പ്രവചനമുണ്ടായിരുന്നു. മറ്റ് രണ്ട് സര്‍വേകള്‍ 42 മുതല്‍ 44 സീറ്റ് വരെയും, ബ ാക്കിയുള്ള മൂന്ന് സര്‍വേകള്‍ നാല്പ്പതില് കൂടുതല്‍ സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിച്ചിരുന്നു.
9 എക്സിറ്റ് പോളുകളില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപി ഛത്തീസ്ഗഡില്‍ വിജയിക്കുമെന്ന് പ്രവചിച്ചത്. അന്ധകാരം ഇല്ലാതായി, സൂര്യന് ഉദിച്ച് കഴിഞ്ഞു. താമര വിടരുമെന്നായിരുന്നു വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിംഗ് കുറിച്ചത്.
ഭൂപേഷ് ബാഗലിന്റെ ട്രാക്ക് റെക്കോര്‍ഡിലാണ് കോണ്‍ഗ്രസ് പ്രചാരണത്തില്‍ എല്ലാം പ്രതീക്ഷ വെച്ചിരുന്നത്. 2013ലെ മാവോവാദി ആക്രമണത്തില്‍ നേതാക്കള്‍ കൊല്ലപ്പെട്ട ശേഷം പാര്‍ട്ടിയെ സംസ്ഥാനത്ത് വളര്‍ത്തി കൊണ്ടുവന്നത് ബാഗലാണ്. മികച്ച ജനക്ഷേമ പദ്ധതികളും നടപ്പാക്കിയിരുന്നു.
രാജ്യത്ത് ആദ്യമായി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്ത ന്യായ് പദ്ധതി നടപ്പാക്കിയതും ഛത്തീസ്ഗഡിലായിരുന്നു. പിന്നീട് രാഹുല്‍ വിവിധ സംസ്ഥാനങ്ങളില്‍ ന്യായ് പദ്ധതിയെ കുറിച്ച് പ്രചാരണം നടത്തിയത് ഛത്തീസ്ഗഡ് മോഡല്‍ ഉയര്‍ത്തി കാണിച്ചായിരുന്നു. പക്ഷേ വന്‍ വിജയമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായെങ്കിലും ബിജെപി പതറിയിട്ടില്ല. അവരും തൊട്ടുപിന്നിലുണ്ട്. അവിടെ നേതാക്കളാരും ഇല്ലാതെയായിരുന്നു പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ പ്രചാരണായുധം. ഇത് കുറച്ചെങ്കിലും നേട്ടം ബിജെപിക്ക് സമ്മാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉയര്‍ത്തി കാണിക്കാന്‍ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ബിജെപിക്കില്ലായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications