ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും? രമണ്‍ സിംഗ് മാത്രമല്ല പരിഗണനയില്‍, ഈ പേരുകളും പട്ടികയില്‍
ഛത്തീസ്ഗഡില്‍ സര്‍പ്രൈസ് വിജയം നേടിയിരിക്കുകയാണ് ബിജെപി. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസിനെ വീഴ്ത്തിയാണ് ബിജെപി വിജയം നേടിയിരിക്കുന്നത്. എന്നാല്‍ ആരാകും അവരുടെ മുഖ്യമന്ത്രി. ഇക്കാരത്തില്‍ ചില സുപ്രധാന പേരുകള്‍ അവരുടെ മുന്നിലുണ്ട്. നേരത്തെ തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം സീനിയര്‍ നേതാവായ രമണ്‍ സിംഗ് മുഖ്യമന്ത്രിയായിരുന്നു.
എന്നാല്‍ കഴിഞ്ഞ തവണ ബിജെപിയെ തരിപ്പണമാക്കിയിട്ടായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ ഇത്തവണ ബിജെപി അതിന് പകരം വീട്ടിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിയെന്ന കടമ്പ മാത്രമാണ് ഉള്ളത്. ഈ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന നേതാക്കള്‍ ആരെല്ലാമാണ് എന്ന് നോക്കാം.

രമണ്‍ സിംഗ്: മുന്‍ മുഖ്യമന്ത്രിയായ രമണ്‍ സിംഗ് തന്നെയാണ് പാര്‍ട്ടി പരിഗണിക്കുന്നവരില്‍ ഉള്ളൊരു നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് രമണ്‍ സിംഗ്.
2004 മുതല്‍ ഛത്തീസ്ഗഡ് നിയമസഭയിലെ അംഗമാണ് അദ്ദേഹം. 1999ല്‍ കേന്ദ്രത്തിലെ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു അദേഹം.
വിഷ്ണു ദേവ് സായ്: ആദിവാസി വോട്ടുകള്‍ ആര്‍ക്കായാലും നിര്‍ണായകമാണ്. ബിജെപിയെ ഇത്തവണ വിജയിപ്പിച്ചതും ആദിവാസി വോട്ടുകളാണ്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന മുഖങ്ങളിലൊന്നാണ് വിഷ്ണു ദേവ് സായ്. അദ്ദേഹം ആദിവാസി നേതാവ്. നേരത്തെ മോദി സര്‍ക്കാര്‍ മന്ത്രിയായിരുന്നു അദ്ദേഹം.
2020 മുതല്‍ 2022 വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും അദ്ദേഹമായിരുന്നു. റായ്ഗഡില്‍ നിന്നാണ് അദ്ദേഹം നേരത്തെ ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നത്. സര്‍പ്രൈസായി വിഷ്ണു ദേവ് വന്നാലും അത്ഭുതപ്പെടാനില്ല.
രേണുക സിംഗ്: കേന്ദ്രത്തില്‍ ആദിവാസി വകുപ്പ് മന്ത്രിയാണ് രേണുക സിംഗ്. വനിതാ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ രേണുകയ്ക്ക് നറുക്ക് വീഴും. ആദിവാസി വിഭാഗത്തില്‍ വലിയ സ്വാധീനം രേണുകയ്ക്കുണ്ട്.
രാംവിചാര്‍ നേതം: മുന്‍ രാജ്യസഭാ എംപിയാണ് രാംവിചാര്‍ നേതം. അദ്ദേഹത്തെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രമണ്‍ സിംഗ് മന്ത്രിസഭയില്‍ പല വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
അരുണ്‍ സാവോ: ബിജെപി ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ അരുണ്‍ സാവോയ്ക്ക് നറുക്ക് വീഴും. കാരണം ആദ്യത്തെ പരിഗണന അദ്ദേഹത്തിന് തന്നെയായിരിക്കും. ബിലാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
ഒബിസികള്‍ക്കിടയില്‍ വലിയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. മുന്‍ ഐപിഎസ് ഓഫീസറായ ഒപി ചൗധരിയെയും ബിജെപി പരിഗണിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രിയാവാന്‍ സാധ്യത അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications