നഷ്ടമായത് 96000 രൂപയുടെ ഫോണ്‍: വെള്ളം പാഴാക്കിയ സംഭവത്തില്‍ വിശദീകരണം, പണം ഈടാക്കും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഡാമിലെ വെള്ളം മൊബൈല്‍ ഫോണിനായി ഒഴുകി കളഞ്ഞ സംഭവത്തില്‍ ജീവനക്കാരന് വിശദീകരണവുമായി രംഗത്ത്. താന്‍ അനുമതി വാങ്ങിയാണ് ഇതെല്ലാം ചെയ്തത് എന്നാണ് രാജേഷ് വിശ്വാസ് എന്ന ഈ ജീവനക്കാരന് പറയുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാക്കിയത്.
ഗ്രാമവാസികള്‍ കൂടി നിര്‍ബന്ധിച്ചതോടെയാണ് ഫോണ്‍ ഇത്തരത്തില്‍ കണ്ടെത്താമെന്ന് തീരുമാനിച്ചത്. ആകെ ചെലവ് എട്ടായിരം രൂപ വരെ മാത്രമാണെന്നും ഇയാള്‍
പറയുന്നു. കോയാലിബേഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്പെക്ടറാണ് രാജേഷ് വിശ്വാസ്. ഇവിടെ വെച്ചാണ് ഫോണ്‍ ഡാമില്‍ വീണത്. ഈ ഫോണ്‍ സാംസംഗ് എസ് 23 ആണ്. അതിന്റെ വില 96000 രൂപയാണ്.

അതേസമയം വിലപിടിപ്പുള്ള ഫോണ്‍ ഫോയതോടെ വിശ്വാസ് ആകെ പതറിപ്പോയി. ഉടനെ തന്നെ ജലസേചന വിഭാഗത്തെ ബന്ധപ്പെട്ടു. എങ്ങനെ എങ്കിലും ഫോണ്‍ തിരിച്ചുകിട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പമ്പ് ഉപയോഗിച്ച് ഈ വെള്ളം വറ്റിക്കുകയായിരുന്നു. ജലസേചനത്തിനായി ശേഖരിച്ച 21 ലക്ഷം ലിറ്റര്‍ വെള്ളം നാല് ദിവസം കൊണ്ടാണ് വറ്റിച്ചത്. ഇത് ഗുരുതര വീഴ്ച്ചയാണ്.
ഈ ഫോണ്‍ തിരിച്ചുകിട്ടിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. നാല് ദിവസത്തിന് ശേഷമാണ് ഇത് തിരിച്ചുകിട്ടിയത്. 1500 ഏക്കര്‍ നിലത്തിനായുള്ള ജലമാണ് ഇവര്‍ പമ്പ് ചെയ്ത് കളഞ്ഞത്. ആദ്യം ഗ്രാമവാസികളാണ് ഇത് കണ്ടെത്തി തരാമെന്ന് പറഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി. അവര്‍ ഡാമിലാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ചെളി നിറഞ്ഞത് കൊണ്ടാണിത്. ഇതേ തുടര്‍ന്നാണ് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്.ഇറിഗേഷനല് വിഭാഗത്തിലെ സബ് ഡിവിഷണല്‍ ഓഫീസറാണ് തനിക്ക് അനുമതി നല്‍കിയതെന്ന് ഉദ്യോഗസ്ഥന് പറയുന്നു. മൂന്ന് അടി വരെയുള്ള വെള്ളം എടുത്ത് കളയാനാണ് തീരുമാനിച്ചത്. വാക്കാലുള്ള അനുമതിയാണ് ഡിവിഷണല്‍ ഓഫീസര്‍ നല്‍കിയത്.
ആളുകള്‍ കുളിക്കുന്ന വെള്ളമാണിത്. അല്ലാതെ കര്ഷകര്ക്കായുള്ളതല്ല. അതുകൊണ്ട് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്. വെള്ളത്തിലാകെ ചെളി കലര്‍ന്നത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഇറങ്ങി തപ്പിയാലും കാണാന്‍ സാധിക്കില്ലായിരുന്നു. ഇത് വലിയ തെറ്റല്ല. വെള്ളം കനാലിലേക്കാണ് മാറ്റിയത്. അത് ഗ്രാമവാസികളില്‍ നിന്ന് പൈപ്പ് വാങ്ങിയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
ഇത്രയും വലിയ തുകയുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ വാങ്ങി എന്നതിനും അദ്ദേഹം മറുപടി നല്കി. എന്റെ കുടുംബം ഒരു ദരിദ്ര ചുറ്റുപ്പാടില്‍ നിന്നുള്ളതല്ല. എന്റെ വീട്ടിലെ എല്ലാവര്ക്കും ജോലിയുണ്ട്. എന്റെ ഇഷ്ടപ്രകാരമാണ് ഫുഡ് ഇന്‍സ്പെക്ടറായത്. പണത്തിന്റെ പ്രശ്നം തനിക്കില്ലെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം വെള്ളം വറ്റിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്ന് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. ഇതിന് ചെലവായ പണം ഇയാളില്‍ നിന്ന് ഈടാക്കും. എസ്ഡിഒ ആര്‍കെ ദിവാറിനെതിരെയാണ് നടപടി. വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. കാരണം കാണിക്കല്‍ നോട്ടീസും എസ്ഡിഒയ്ക്ക് നല്‍കിയിരിക്കുകയാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications