• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്; രാജ്യമെങ്ങും പ്രതിഷേധം ആളുന്നു

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ പ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള സര്‍വ്വകക്ഷി യോഗത്തിലെ മോദിയുടെ പ്രസ്താവനയാണ് വലയി വിമര്‍ശങ്ങള്‍ക്കിടയാക്കുന്നത്. പിന്നാലെ വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ ചൗക്കിദാര്‍ ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്? പ്രതികരിച്ച് കുഞ്ഞാലികുട്ടി

മോദി വിരുദ്ധ വികാരം

മോദി വിരുദ്ധ വികാരം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിനൊപ്പം വളരെ ജനകീയമായി ഏറ്റെടുത്ത ക്യാമ്പനിന്‍ ആയിരുന്നു അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചൗക്കിദാര്‍ ചോര്‍ഹെ. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന ഈ മുദ്രാവാക്യം പിന്നീട് നിരവധി പേര്‍ ഉയര്‍ത്തി.

ചൗക്കീദാര്‍ ചൈനീസുകാരന്‍

ചൗക്കീദാര്‍ ചൈനീസുകാരന്‍

എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ചും നരേന്ദ്രമോദിയുടെ പല നിലപാടുകളും പുറത്ത് വന്നതോടെ ചൗക്കീദാര്‍ ചൈനീസുകാരനാണ് എന്ന ക്യമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ചത്തീസ്ഗണ്ഡ് കോണ്‍ഗ്രസാണ് ഇതിന് തുടക്കമിട്ടതെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ മുദ്രാവാക്യം ഉയര്‍ത്തുകയാണ്.

ചൗക്കിദാര്‍ ചൈനീസ് ഹെ

ചൗക്കിദാര്‍ ചൈനീസ് ഹെ

ചൗക്കിദാര്‍ ചൈനീസ് ഹെ എന്ന മുദ്രാവാക്യമാണ് ഉയരുന്നത്. ചത്തീസ്ഗഢിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആദ്യം ഹാഷ് ടാഗ് ഉപയോഗിക്കുന്നത്. നിരവധി പേര്‍ ഇത് റിട്വീറ്റ് ചെയ്ത് രംഗത്തെത്തി. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മോദിക്കെതിരെ ചൗക്കിദാര്‍ ചോര്‍ഹെ മുദ്രാവാക്യം ഉയര്‍ത്തിയത്.

cmsvideo
  ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
   ചത്തീസ്ഗഢ് കോണ്‍ഗ്രസ്

  ചത്തീസ്ഗഢ് കോണ്‍ഗ്രസ്

  രാഹുല്‍ ഗാന്ധി നേരത്തെ ചൈന നമ്മുടെ പട്ടാളക്കാരെ കൊന്നു. നമ്മുടെ ഭൂമി സ്വന്തമാക്കുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈന മോദിയെ പുഴത്തുന്നതെന്തുകൊണ്ടാണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ചത്തീസ്ഗഢ് കോണ്‍ഗ്രസ് വീണ്ടും ഈ ഹാഷ്ടാഗ് ജനശ്രദ്ധയിലേക്ക് കൊണ്ട് വരികയായിരുന്നു.

   പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം

  പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം

  ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ചൈനീസ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യൂ വരിച്ച 20 പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരാന്‍ തയ്യാറാവണം. കുറഞ്ഞ് പോകുന്നത് ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചന ആയിരിക്കുമെന്നും മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

   സുപ്രധാനമായ ഉപദേശം

  സുപ്രധാനമായ ഉപദേശം

  മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന രാഹുല്‍ഗാന്ധിയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സുപ്രധാനമായ ഉപദേശമാണ് നല്‍കിയിരിക്കുന്നത് എന്നും രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഉപദേശം അനുസരിക്കും എന്നാണ് കരുതുന്നത് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഭൂമി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചതായി നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.

  ചൈനീസ് മാധ്യമങ്ങള്‍

  ചൈനീസ് മാധ്യമങ്ങള്‍

  ഗല്‍വാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയേക്കാള്‍ നഷ്ടം ചൈനക്കാണെങ്കിലു ഇന്ത്യയെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങളും അവര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പത്രമായ ഗ്ലോബല്‍ ടൈംസ് തന്നെ ആണ് ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്. പുതിയ സംഘര്‍ഷത്തിന് വഴിവച്ചാല്‍ അത് ഇന്ത്യയ്ക്ക് 1962 നേക്കാള്‍ നാണക്കേടാകും എന്നാണ് അധിക്ഷേപം.

  English summary
  Chaukidar ChineseHai; Congress Slams Narendra Modi On India-China Conflict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X