ഐഎസ്ഡി കോള്‍ നിരക്കുകള്‍ കുറയുന്നു
ദില്ലി: രാജ്യത്തിന് പുറത്തേക്കുള്ള അന്താരാഷ്ട്ര ഫോണ്‍കോളുകളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോററ്ററി) ഒരുങ്ങുന്നു. ലോക്കല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കേണ്ട തുക ഏകീകരിച്ചും പ്രത്യേക കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയും ഉപഭോക്താക്കളെ സഹായിക്കാനാണ് ട്രായിയുടെ പരിപാടി.
ഉപഭോക്താവിന്റെ ഫോണ്‍ കോള്‍ അന്താരാഷ്ട്ര നെറ്റ് വര്‍ക്കിലേക്ക് ലോക്കല്‍ ഓപ്പറേറ്റര്‍മാര്‍ മാറ്റുമ്പോള്‍ നിലവില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇനിമുതല്‍ അത് ഏകീകരിക്കുമെന്ന് ട്രായ് വിശദീകരിച്ചു. വയര്‍ലെസ് കോളിന് മിനിറ്റിന് 40 പൈസയും, വയര്‍ലൈന്‍ കോളുകള്‍ക്ക് 1.20 പൈസയുമാണ് ഇതുപ്രകാരം നല്‍കേണ്ടിവരിക.

കൂടാതെ ലോക്കല്‍ ഓപ്പറേറ്റര്‍മാരെ ആശ്രയിക്കാതെ കാര്‍ഡ് സംവിധാനംവഴി കോള്‍ ചെയ്യാനുള്ള സൗകര്യവും ട്രായ് ഏര്‍പ്പെടുത്തും. ഉപഭോക്താവ് ഏത് ഓപ്ഷന്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നേരത്തെ തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം ട്രായിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിലും മൊബൈല്‍ കമ്പനികളുടെ എതിര്‍പ്പുമൂലം മാറ്റിവെക്കുകയായിരുന്നു.
നിലവില്‍ ഇന്റര്‍നെറ്റ് കാര്‍ഡ് കോള്‍ സൗകര്യമുള്ളതുകൊണ്ടുതന്നെ അന്താരാഷ്ട്ര ഫോണ്‍കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിദേശങ്ങളില്‍ ഇന്ത്യയിലേക്കും തിരിച്ചും സൗജന്യമായി ഫോണ്‍ ചെയ്യാവുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുടെ വരവും ഫോണ്‍കോളുകളുടെ ഉപയോഗം കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ഫോണ്‍കോള്‍ നിരക്ക് കുറച്ചാലും ഫോണ്‍ കമ്പനികളെ അത് സാരമായി ബാധിക്കില്ല.












Click it and Unblock the Notifications