കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിറ്റ്കോയിന്‍ ചതിച്ചു:എഫ്സിഐയോടുള്ള കലിപ്പ് തീര്‍ത്തത് ഫോണ്‍കോളില്‍, വിമാനത്താവളം കത്തിക്കുമെന്ന്!

  • By Desk
Google Oneindia Malayalam News

ലഖ്നൊ: വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ മിയാമി വിമാനത്താവളം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ലഖ്നൊ സ്വദേശിയായ യുവാവിന്റെ ഭീഷണി. മിയാമി വിമാനത്താവളത്തിലേക്ക് തുടര്‍ച്ചയായി വിളിച്ച 18കാരനാണ് അറസ്റ്റിലായത്. ലഖ്നൊവില്‍ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. ബിറ്റ്കോയിന്‍ തട്ടിപ്പിന് ഇരയായതോടെ ഇതിലുള്ള പകതീര്‍ക്കാനാണ് വിമാനത്താവളത്തിലേക്ക് വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

<strong>'നുണകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ കരുതിയിരിക്കണം' കുറിപ്പ്</strong>'നുണകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ കരുതിയിരിക്കണം' കുറിപ്പ്

1000 യുഎസ് ഡോളറിന്റെ ബിറ്റ് കോയിന്‍ വാങ്ങിയ യുവാവ് തട്ടിപ്പിന് ഇരയാവുകയായിരുന്നു. പരാതിയുമായി എഫ്ബിഐയെ പരാതിയുമായി സമീപിച്ചെങ്കിലും തൃ‍പ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവിന്റെ ഭീഷണി. തുടര്‍ച്ചയായി മിയാമി വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

miami1-15

ഒക്ടോബര്‍ രണ്ടിനും 31 വരെയുള്ള കാലയളവിനുള്ളില്‍ നിരവധി തവണ വിളിച്ചിട്ടുണ്ട്. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വഴിയാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാല്‍ ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്യലിനിടെ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. സിആര്‍പിസിയിലെ 41 എ വകുപ്പ് അനുസരിച്ച് അറസ്റ്റ് വേണ്ടെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവം സ്ഥിരീകരിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഭീകരവിരുദ്ധ സ്ക്വാഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിലായ യുവാവിന്റെ വിവരങ്ങള്‍ ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല.

English summary
Cheated Over Bitcoins, UP Man Threatens To Blow Up Miami Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X