കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ നേടിയത് 5000 കോടി; വഞ്ചിക്കപ്പെടാം... അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം വേണ്ടത് 3000 രൂപ? | Oneindia Malayalam

മുംബൈ: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പണം നഷ്ടമാകാത്തവര്‍ കുറവാണ്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് എന്ന പേരില്‍ 24 ബാങ്കുകള്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഈടാക്കിയ തുക 5000 കോടിയോളം വരും. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് സ്വകാര്യ ബാങ്കുകളും ചേര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് 5000 കോടി രൂപ ഈടാക്കിയ വിവരം പുറത്തുവിട്ടത്.

എന്നാല്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലേ. ഇക്കാര്യം അറിയാന്‍ എസ്ബിഐ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് എത്ര വേണമെന്ന് എല്ലാ ബാങ്കുകളും നിശ്ചയിച്ചിട്ടുണ്ട്. ഒട്ടേറെ അക്കൗണ്ടുകള്‍ ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നത്. നിബന്ധ നിലവില്‍ വന്നിട്ട് മാസങ്ങളായെങ്കിലും മിക്കയാളുകള്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.

വേണ്ട സഖ്യ ഇത്രയാണ്

വേണ്ട സഖ്യ ഇത്രയാണ്

നഗരം, അര്‍ധ നഗരം, ഗ്രാമീണം എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചാണ് മിനിമം ബാലന്‍സിന് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോ അല്ലെങ്കില്‍ നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം വേണ്ടത് 3000 രൂപയാണ്. അര്‍ധ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ 2000 രൂപയും. ഗ്രാമീണ മേഖലകളിലെ അക്കൗണ്ടുകളില്‍ 1000 രൂപ മതി.

പിഴയീടാക്കുന്ന തുക

പിഴയീടാക്കുന്ന തുക

മേല്‍പ്പറഞ്ഞ സംഖ്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഇല്ലെങ്കില്‍ പിഴയീടാക്കും. നഗരമേഖലകളില്‍ 10 രൂപയ്ക്കും 15 രൂപയ്ക്കുമിടയിലുള്ള സംഖ്യയാണ് ഈടാക്കുക. ജിഎസ്ടി ഉള്‍പ്പെടെ ചേര്‍ത്താണ് ഈ സംഖ്യ. അക്കൗണ്ടുകളിലെ തുക എത്രത്തോളം കുറവാണ് എന്ന് പരിശോധിച്ചാണ് തുക നിശ്ചയിക്കുക. അര്‍ധ നഗരങ്ങളില്‍ 7.50-12 രൂപ ഇടാക്കും. ഗ്രാമീണ മേഖലകളില്‍ 5-10 രൂപയും ഈടാക്കും.

 മിനിമം ബാലന്‍സ് അറിയാന്‍

മിനിമം ബാലന്‍സ് അറിയാന്‍

എന്നാല്‍ നമ്മുടെ അക്കൗണ്ടുകളില്‍ എത്ര സംഖ്യയുണ്ട് എന്നറിയാന്‍ ബാങ്കില്‍ തന്നെ പോകണമെന്നില്ല. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈലുണ്ടെങ്കില്‍ അത് സാധ്യമാകും. മിനിമം ബാലന്‍സും അക്കൗണ്ടുകളുടെ വിവരങ്ങളും അറിയാന്‍ എസ്ബിഐ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്ബിഐ ആണ് കൂടുതല്‍

എസ്ബിഐ ആണ് കൂടുതല്‍

മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഏറ്റവും കൂടുതല്‍ ഇടാക്കിയത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള എസ്്ബിഐ തന്നെയാണ്. ഈ സാഹചര്യത്തിലാണ് എസ്ബിഐ മിനിമം ബാലന്‍സ് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അറിയുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെറ്റ് ബാങ്കിങ് മുഖേന

നെറ്റ് ബാങ്കിങ് മുഖേന

നെറ്റ് ബാങ്കിങ് മുഖേന സേവിങ്‌സ് അക്കൗണ്ടിലെ പ്രതിമാസ മിനിമം ബാലന്‍സ് അറിയാന്‍ സാധിക്കും. അക്കൗണ്ടില്‍ എത്ര തുക നിലനിര്‍ത്തണം എന്ന ധാരണയുണ്ടാക്കാനും ഇതുവഴി സാധിക്കും. ഇതിനുള്ള വഴികള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യമാകും വിധം ബാങ്ക് അധികൃതര്‍ വിശദമാക്കി.

 ആദ്യം ചെയ്യേണ്ടത്

ആദ്യം ചെയ്യേണ്ടത്

ഓണ്‍ലൈന്‍ എസ്ബിഐ ഡോട്ട്‌കോ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ കയറുക. യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ചോദിക്കുന്ന സ്ഥലത്ത് നല്‍കുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ബാങ്കില്‍ നിങ്ങള്‍ക്കുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ കാണിക്കും. മിനിമം ബാലന്‍സ് അറിയുന്നതിന് ക്ലിക്ക് ഹിയര്‍ ഫോര്‍ ലാസ്റ്റ് ടെന്‍ ട്രാന്‍സാക്ഷന്‍ എന്ന് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ ലഭിക്കുന്ന സമയം

വിവരങ്ങള്‍ ലഭിക്കുന്ന സമയം

അപ്പോള്‍ നിങ്ങള്‍ അക്കൗണ്ട് നമ്പര്‍, ഇതുവരെ നടത്തിയ ഇടപാടുകള്‍ എന്നിവ കാണിക്കുന്ന പേജിലേക്ക് എത്തും. അതേ പേജില്‍ തന്നെയുള്ള എംഎബി എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കഴിഞ്ഞമാസവും ഈ മാസവുമുള്ള ശരാശരി മിനിമം ബാലന്‍സ് അപ്പോള്‍ കാണാന്‍ സാധിക്കും. രാവിലെ എട്ടിനും രാത്രി എട്ടിനുമിടയില്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ എന്ന കാര്യം മറക്കരുത്.

കോണ്‍ഗ്രസിന്റെ ചടുല നീക്കം; ചരിത്ര സഖ്യത്തിന് പിന്നാലെ കൂടുതല്‍ സീറ്റ്!! ഉമ്മന്‍ചാണ്ടി തന്ത്രംകോണ്‍ഗ്രസിന്റെ ചടുല നീക്കം; ചരിത്ര സഖ്യത്തിന് പിന്നാലെ കൂടുതല്‍ സീറ്റ്!! ഉമ്മന്‍ചാണ്ടി തന്ത്രം

English summary
How to check average balance of your SBI account online to avoid shortfall, penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X