മോദിയെ പേടിയോ..?? സഹാറ-ബിര്‍ള കോഴയിലെ ഹര്‍ജി ചീഫ് ജസ്റ്റിസ് കേള്‍ക്കില്ല..!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെട്ട സഹാറ-ബിര്‍ള കേസിലെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേഹാര്‍ പിന്മാറി. പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് കേഹാര്‍ പിന്മാറിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് അമിത്വ റോയ് എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ-ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും മോദി കോടികള്‍ കോഴയായി കൈപ്പറ്റിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കേഹാര്‍ പിന്മാറണമെന്ന് പ്രശാന്ത് ഭൂഷണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പിന്മാറ്റം മണിക്കൂറുകൾക്ക് മുൻപ്

മോദിക്കെതിരായ കേസിലെ ഹര്‍ജി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പെയാണ് ജസ്റ്റിസ് കേഹാറിന്റെ പിന്മാറ്റം. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്ന് നേരത്തെ കേഹാര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ തെളിവുകൾ

കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. കോമണ്‍ കോസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കോടികൾ കോഴ വാങ്ങി

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ സഹാറ ഡയറിയിലാണ് മോദിക്കടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കോടികള്‍ കോഴയായി കൈപ്പറ്റിയതിന്റെ രേഖകള്‍ ഉള്ളത്. സഹാറ ഗ്രൂപ്പില്‍ നിന്നും 40 കോടിയും ബിര്‍ള ഗ്രൂപ്പില്‍ നിന്നും 25 കോടിയും വിവിധ ഘട്ടങ്ങളില്‍ കോഴയായി വാങ്ങി എന്നാണ് മോദിക്കെതിരെ രേഖകള്‍.

കോഴയുടെ വിശദവിവരങ്ങൾ

പ്രധാനമന്ത്രിക്കെതിരായ ആരോപണം സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് പ്രശാന്ത് ഭൂഷന്റെ ഹര്‍ജിയിലെ ആവശ്യം. സഹാറ-ബിര്‍ള രേഖകളില്‍ കോഴ നല്‍കിയതിന്റെ തവണകളും തിയ്യതികളും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങളുണ്ട്. മോദിക്ക് പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഛത്തീസ്ഖഢ് മുഖ്യമന്ത്രി രമണ്‍സിംഗ് എന്നിവരും കോഴ കൈപ്പറ്റിയതായി രേഖകളുണ്ട്.

English summary
Chief Justice of india JS Khehar recused from hearing case against Prime Minister Narendra Modi. A New bench will be heraing the case.
Please Wait while comments are loading...