കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് സമരം: ഓണ്‍ലൈന്‍ വ്യാപാരത്തിന് കേന്ദ്രത്തിന്റെ ഒത്താശ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഓണ്‍ലൈന്‍ വഴി മരുന്നുകൾ വിറ്റഴിക്കാൻ കേന്ദ്രനീക്കം | Oneindia Malayalam

ദില്ലി: രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തില്‍ പ്രതിഷേധിച്ചാണ് കെമിസ്റ്റ്സ് ആന്‍‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്ന ഏത് കേന്ദ്രനീക്കത്തിനെതിരെയും പ്രതിഷേധിക്കുമെന്നാണ് സംഘടനയുടെ നിലപാട്.

ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വ്യാപാരം ഡ്രഗ്ഗ് ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും നിയമ ലംഘനം തുടരുന്നുവെന്നും മരുന്നുവ്യാപാരികള്‍ അവകാശപ്പെടുന്നു. രാജ്യത്തെ 6,500 ഓളം വരുന്ന മരുന്നു വ്യാപാരികളാണ് മുംബൈയില്‍ നിന്ന് മാത്രം സമരത്തില്‍ പങ്കെടുക്കുന്നത്.

-medical-shop-1


ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടത്തുന്ന ഒരു വ്യക്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ സെന്‍ട്രല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് 18എഎ ഫോം വഴി അനുമതിക്ക് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളും നാര്‍ക്കോട്ടിക് സ്വഭാവമുള്ള ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിന് വിലക്കുണ്ട്. ഏകദേശം ഒമ്പത് ലക്ഷം റീട്ടെയില്‍ ഹോള്‍സെയില്‍ വില്‍പ്പനക്കാരാണ് രാജ്യത്തുള്ളത്.

എഐഒസിഡി നേരത്തെ രണ്ട് വ്യാപക ബന്ദുകള്‍ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതോടെയാണ് രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ വീണ്ടും തീരുമാനിക്കുന്നത്. മരുന്ന് വില നിയന്ത്രണം സര്‍ക്കാരിന് ആണെന്നിരിക്കെ ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ടാണ് നല്‍കുമെന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.

English summary
Medical shops across India will remain shut today as the All India Organisation of Chemists and Druggists Association has called for a nationwide strike against online sale of drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X