Get Updates
Get notified of breaking news, exclusive insights, and must-see stories!

12 വയസ്സുള്ള പെൺകുഞ്ഞ്... 22 പേർ ചേർന്ന് 7 മാസത്തോളം കൂട്ടബലാത്സംഗം; ദൂരെയല്ല, നമ്മുടെ തൊട്ടടുത്ത്

ചെന്നൈ: കത്വായില്‍ 9 വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വാര്‍ത്തയുടെ ഉള്‍ക്കിടലം ഇപ്പോഴും ഇന്ത്യക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അതിനിടയിലാണ് ചെന്നൈയില്‍ നിന്ന് ചോരയുറയ്ക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്.

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ 22 പേര്‍, ഏഴ് മാസത്തോളം ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു എന്ന വാര്‍ത്തയാണത്. ഒരു അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡുകളും പ്ലംബര്‍മാരും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരും എല്ലാം ചേര്‍ന്നാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ അതി ക്രൂരമായി മാസങ്ങളോളം പീഡിപ്പിച്ചത്.

മയക്കുമരുന്ന് കുത്തിവച്ചും, ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയും ഒക്കെ ആയിരുന്നു പീഡനം. പെണ്‍കുട്ടിയെ ഒരു മൊടി മണപ്പിച്ചതായും പറയുന്നുണ്ട്. ഇത് എന്താണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഴ് മാസം, 22 പേര്‍

ഏഴ് മാസം, 22 പേര്‍

ഏഴ് മാസത്തോളം 22 പേരാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ദില്ലിയില്‍ പഠിക്കുന്ന ചേച്ചി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹോദരി ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു

ലിഫ്റ്റ് ഓപ്പറേറ്റര്‍

ലിഫ്റ്റ് ഓപ്പറേറ്റര്‍

മുന്നൂറ് അപ്പാര്‍ട്ട്‌മെന്റുകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തല്‍ വച്ചായിരുന്നു പീഡനം. ഇതില്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റിലെ ലിഫറ്റ് ഓപ്പറേറ്റര്‍മാരില്‍ ഒരാളായ രവികുമാര്‍ (66) ആണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്.

കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു

കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു

അതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷം ആണ് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. രവികുമാര്‍ രണ്ട് സുഹൃത്തുക്കളെ കൂടി കൂട്ടി വരികയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നു അവര്‍. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത്, അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു ഇവര്‍.

ആരും അറിയാതെ

ആരും അറിയാതെ

സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തുന്ന പെണ്‍കുട്ടിയെ രവികുമാര്‍ സൂത്രത്തില്‍ കൂട്ടിക്കൊണ്ടുപോകും. ആദ്യം ബേസ്‌മെന്റിലേക്കും പിന്നീട് അവിടെ നിന്ന് വാഷ്‌റൂമിലേക്കും അവിടെ നിന്ന് ടെറസിലേക്കും പിന്നെ ജിമ്മിലേക്കും. ഇവിടെ വച്ചാണ് പെണ്‍കുട്ടി പലപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ടത്. ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍ പെട്ടതും ഇല്ല.

കേള്‍വിക്ക് പ്രശ്‌നം

കേള്‍വിക്ക് പ്രശ്‌നം

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കേള്‍വിക്കും ചെറിയ പ്രശ്‌നങ്ങളുണ്ട്. കുട്ടി വൈകി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനിന്ന് വൈകുകയാണ് എന്നാണ് കരുതിയത്. പെണ്‍കുട്ടിയുടെ പിതാവ് ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടാകാറും ഇല്ല.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തിയതിന് ശേഷം, അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നു പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്. ഉപദ്രവിക്കും എന്നും കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഉറകള്‍, സിറിഞ്ചുകള്‍

ഉറകള്‍, സിറിഞ്ചുകള്‍

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗിച്ച സിറിഞ്ചുകളും ഗര്‍ഭ നിരോധന ഉറകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശീതള പാനീയത്തിന്റേത് എന്ന് സംശയിക്കുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഏത് മയക്കുമരുന്നാണ് കുട്ടിയില്‍ ഉപയോഗിച്ചത് എന്നും കണ്ടെത്തേണ്ടതുണ്ട്.

പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാര്‍

പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാര്‍

ചെന്നൈയിലെ പ്രമുഖ സെക്യൂരിറ്റി, സേവന സ്ഥാപനങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായവരില്‍ എല്ലാവരും. ഫോക്കസ് എന്ന സുരക്ഷാ സേവന സ്ഥാപനത്തിലും യുകെ ഫെസിലിറ്റി സര്‍വീസസിലും ജോലി ചെയ്യുന്നവരാണ് ഇവര്‍.

വൈദ്യ പരിശോധന

വൈദ്യ പരിശോധന

പെണ്‍കുട്ടിയെ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന വൈദ്യ പരിശോധന നടത്തിയപ്പോള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി മഹിള കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഇവരാണ് അവര്‍

ഇവരാണ് അവര്‍

സെക്യൂരിറ്റി ജീവനക്കാരായ മുരുഗേശ്, പളനി, അഭിഷേക്, സുകുമാരന്‍, പ്രകാശ്, ഉമാപതി എന്നിവും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ രവികുമാര്‍, പരമശിവം, ദീനദയാലന്‍, ശ്രീനിവാസന്‍, ബാബു; പ്ലംബര്‍മാരായ ജയ് ഗണേഷ്, രാജ, സൂര്യ, സുരേഷ്, ഇലക്ട്രീഷ്യന്‍ ആയ ജയരാമന്‍, ഹൗസ് കീപ്പിങ് ജീവനക്കാരനായ രാജശേഖര്‍, തോട്ടക്കാരനായ ഗുണശേഖരന്‍ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+