വിവാഹ ആലോചന നടത്താൻ വീട്ടുകാർ താല്പര്യം കാണിച്ചില്ല; 23കാരൻ ആത്മഹത്യ ചെയ്തു
ചെന്നൈ: വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാല പുരം സ്വദേശി വടമലൈയുടെ മകൻ മദൻ കുമാറാണ് (23) മരിച്ചത്. മദ്യ ലഹരിയിൽ ആയിരുന്ന മദൻ കുമാർ അച്ഛൻ വടമലൈയുടെ മുന്നിൽ നിന്ന് വിഷം കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ ആയില്ലെന്ന് പോലീസ് പറയുന്നു.
പത്താം ക്ലാസോടെ മദൻ കുമാർ പഠനം നിർത്തിയിരുന്നു, പിന്നീട് കൃഷിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. അതിനിടയിൽ ആണ് തനിക്ക് ഉടൻ വിവാഹം നടത്തണം എന്ന് മദൻ പറഞ്ഞത്. വിവാഹത്തിന് ഉള്ള ആലോചന തുടങ്ങണമെന്നും മദൻ വീട്ടുകാരോട് പറഞ്ഞു. കുറച്ച് നാളായി മദൻ ഇക്കാര്യം വീട്ടുകാരോട് പറയുന്നു. എന്നാൽ വീട്ടുകാർ ഇത് കാര്യമായി എടുത്തില്ല.

എന്നാൽ ഇയാൾ വിവാഹക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ വിവാഹ പ്രായം ആയിട്ടില്ലെന്നും കുറച്ച് വർഷം കൂടി കാത്തിരക്കാണം എന്നും വീട്ടുകാർ ഇയാളോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടായി.
കഴിഞ്ഞ ദിവസം യുവാവ് വീട്ടിലേക്ക് മദ്യപിച്ച് എത്തുകയും വിവാഹത്തെ പറ്റി അച്ഛനോട് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ നടന്ന വഴക്ക് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.












Click it and Unblock the Notifications