നൂറടി ഉയരമുള്ള കൊടിമരം മറിഞ്ഞുവീണു; എ ഐ എ ഡി എം കെ പ്രവര്ത്തകന് ദാരുണാന്ത്യം
ചെന്നൈ: 100 അടി ഉയരമുള്ള കൊടിമരം വീണ് എ ഐ എ ഡി എം കെ പ്രവര്ത്തകന് മരിച്ചു. മധുരാന്തകത്തിന് സമീപം താമസിക്കുന്ന ചെല്ലപ്പന് എന്ന 40 കാരനാണ് എ ഐ എ ഡി എം കെയുടെ കൊടിമരം മാറ്റി സ്ഥാപിക്കുന്നതിനിടെ മരണമടഞ്ഞത്. ഭാര്യയും രണ്ട് ആണ്മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ചെല്ലപ്പന്.
സംഭവത്തില്‍ ഒരു എ ഐ എ ഡി എം കെ നേതാവിനും ക്രെയിന്‍ ഓപ്പറേറ്റര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 100 അടിയോളം ഉയരമുള്ള എ ഐ എ ഡിഎം കെ കൊടിമരം മധുരാന്തകത്തിന് സമീപം ദേശീയപാതയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് മാസം മുമ്പ് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ കൊടിമരത്തില്‍ എ ഐ എ ഡിഎം കെയുടെ പതാക ഉയര്‍ത്തിയിരുന്നു.

അടുത്തിടെ തമിഴ്നാട്ടില്‍ ആഞ്ഞടിച്ച മാന്‍ഡോസ് ചുഴലിക്കാറ്റില്‍ കൊടിമരത്തിലെ എ ഐ എ ഡിഎം കെ പതാകയ്ക്ക് കേടുപാട് സംഭവിച്ചിരുന്നു. തുടര്‍ന്ന് കേടായ പതാക മാറ്റി പുതിയത് സ്ഥാപിക്കാന്‍ എ ഐ എ ഡിഎം കെ അനുയായികള്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് ക്രെയിന്‍ ഉപയോഗിച്ച് എ ഐ എ ഡിഎം കെ പതാക മാറ്റി സ്ഥാപിക്കുന്നതിനിടെ ആണ് ശൂരക്കോട്ട ഗ്രാമത്തിലെ എ ഐ എ ഡി എം കെ പ്രവര്‍ത്തകനായ ചെല്ലപ്പന്റെ മേല്‍ കൊടിമരം മറിഞ്ഞ് വീണത്.
ചെല്ലപ്പനെ ഉടന്‍ തന്നെ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച മധുരാന്തകം പൊലീസ്, പതാക മാറ്റുന്നതിന് മേല്‍നോട്ടം വഹിച്ച എ ഐ എ ഡി എം കെ മധുരാന്തകം ഭാരവാഹി ശരവണന് ( 45 ), ക്രെയിന്‍ ഓപ്പറേറ്റര്‍ ഗോപിനാഥ് ( 30 ) എന്നിവര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
ശരവണന് കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡിഎം കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്രയും വലിയ കൊടിമരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ എ ഐ എ ഡി എം കെ അംഗങ്ങള്‍ ഹൈവേ വകുപ്പില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ കൃത്യമായ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല എന്ന് മധുരാന്തകം പൊലീസ് അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications