കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്‌ 1കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. യാത്രക്കാരില്‍ നിന്നും വിമാനത്തിനകത്തു നിന്നുമായാണ്‌ 48.9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ചെന്നൈ എയര്‍ കസ്റ്റംസ്‌ പിടികൂടിയത്‌.
പിടികൂടിയ സ്വര്‍ണ്ണത്തില്‍ 416 ഗ്രാം സ്വര്‍ണം പിടികൂടിയത്‌ രാമനാഥപുരം സ്വദേശി അബൂബക്കര്‍ സിദ്ധിഖ്‌ എന്നയാളില്‍ നിന്നാണെന്ന്‌ ചെന്നൈ കസ്റ്റംസ്‌ വിഭാഗം അറിയിച്ചു. ഫ്‌ളൈ ദുബായുടെ എഫ്‌.ഇസഡ്‌ 8517 നമ്പര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്ന്‌ എത്തിയതായിരുന്നു അബൂബക്കര്‍ സിദ്ധിഖ്‌. ഇയാളെ വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തേക്ക്‌ കടക്കുന്നിടത്തുവെച്ചാണ്‌ പിടികൂടിയത്‌.

gold bar

പേസ്റ്റ്‌ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. രണ്ട്‌ ബണ്ടുകളിലായി ഏകദേശം 19.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണിത്‌. ചെന്നൈ കസ്റ്റംസ്‌ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ഇന്‍ഡിഗോയുടെ 6ഇ-66നമ്പര്‍ വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ ചതുരാകൃതിയിലുള്ള സ്വര്‍ണക്കഷ്‌ണങ്ങള്‍ സീറ്റുകളിലൊന്നിന്റെ അടിവശത്ത്‌ നിന്ന്‌ കണ്ടെടുത്തു. കോട്ടണ്‍ സഞ്ചിയിലാക്കി കറുത്ത ടാപ്പ്‌കൊണ്ട്‌ ചുറ്റിക്കെട്ടി പൈപ്പിനുള്ളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. നൂറ്‌ ഗ്രാം തൂക്കം വരുന്ന അവകാശികളില്ലാത്ത ആറ്‌ ഗോള്‍ഡ്‌ ബാറുകളാണ്‌ കണ്ടെടുത്തത്‌.ഏകദേശം 29 ലക്ഷം രൂപയാണ്‌ വില കണക്കാക്കുന്നത്‌. സംഭവത്തില്‍ കൂടുതല്‍ അന്വേഷമം നടക്കുകയാണെന്ന്‌ കസ്റ്റംസ്‌ അറിയിച്ചു.

English summary
chennai air customs caught 1 kilo gram gold from Chennai airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X