കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5,000 ഏക്കര്‍ ഭൂമി തട്ടിപ്പ്; ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി സംഘടന

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷ പദവിയിലേക്കെത്താനിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്ത് ശശികല നടരാജനെതിരെ ഗുരുതരമായ ആരോപണവുമായി ഒരു എന്‍ജിഒ സംഘടന രംഗത്തെത്തി. ശശികലയുടെ കുടുംബം ഉള്‍പ്പെടുന്ന മണ്ണാര്‍ക്കുടി മാഫിയ 5,000 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നാണ് സംഘടനയുടെ ആരോപണം.

ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഒരു വീഡിയോയില്‍ ആണ് ഇക്കാര്യം പറയുന്നത്. തമിഴ്‌നാട്ടില്‍ മണ്ണാക്കുടി മാഫിയയുടെ ബിനാമിയായി 43 കമ്പനികളുണ്ട്. ഈ കമ്പനികളാണ് സംസ്ഥാനമെമ്പാടും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തുന്നത്. ഇതിന്റെ എല്ലാ രേഖകളും സംഘടന പുറത്തുവിടുകയാണെന്നും എന്‍ജിഒ സെക്രട്ടറി ചന്ദ്രമോഹന്‍ പറയുന്നു.

sasikala-new

ശശികലയുടെ മരുമകനും നേരത്തെ ജയലളിത ദത്തെടുത്തശേഷം പുറത്താക്കുകയും ചെയ്ത സുധാകരനാണ് തട്ടിപ്പുകള്‍ നടത്തുന്നവരില്‍ പ്രധാനി. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ 22 ഏക്കര്‍ സ്ഥലമാണ് 1994ല്‍ സംഘം തട്ടിയെടുത്തത്.

കോടികള്‍ വിലമതിക്കുന്ന ഗംഗൈ അമരന്റെ ഭൂമി ഭീഷണിപ്പെടുത്തി ചെറിയ തുകയ്ക്കാണ് സുധാകരന്‍ സ്വന്തമാക്കിയത്. ഇതിന്റെ എല്ലാ രേഖകളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കാണിക്കുന്നുണ്ട്. പനീര്‍ശെല്‍വത്തിനു പകരം മുഖ്യമന്ത്രിയായേക്കുമെന്നു കരുതുന്ന ശശികലയ്ക്ക് പുതിയ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയാണ്.

English summary
Chennai based NGO alleges Sasikala, family involved in land grabbing atrocities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X