കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിനെതിരായ ആരോപണം; ആരോപണം ശരിവെച്ച്‌ സന്നധപ്രവര്‍ത്തകന്റെ ഭാര്യ

Google Oneindia Malayalam News

ചെന്നൈ: കോവിഷീല്‍ഡ്‌ കോവിഡ്‌ വാക്‌സിനെതിരെ ആരോപണമുന്നയിച്ച സന്നധ പ്രവര്‍ത്തകന്റെ ഭാര്യ ഭര്‍ത്താവിന്‌ പിന്തുണയുമായി രംഗത്ത്‌. പരീക്ഷണത്തിന്റെ ഭാഗമായി കോവി ഷീല്‍ഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഗുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നായിരുന്നു സന്നധ പ്രവര്‍ത്തകന്റെ ആരോപണം. എന്നാല്‍ ആരോപണം വാക്‌സിന്‍ നിര്‍മ്മാണ പങ്കാളിയായ സിറം ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ തള്ളിക്കളഞ്ഞിരുന്നു, ഇതിന്‌ പിന്നാലെയാണ്‌ ഗുരുതര ആരോപണങ്ങളുമായി ചെന്നൈ സ്വദേശിയുടെ ഭാര്യ രംഗത്തെത്തിയത്‌.

ഞങ്ങള്‍ക്ക്‌ ഇനിയും മൗനം പാലിക്കനാകില്ലെന്നും മൗനത്തെയാണ്‌ ഞങ്ങള്‍ വിറ്റതെന്നുമാണ്‌ ഇവര്‍ ദേശീയ മാധ്യമത്തോട്‌ വ്യക്തമാക്കി. തന്റെ ഭര്‍ത്താവ്‌ ഒരു മാര്‍ക്കറ്റിങ്‌ വിദഗ്‌ധനായ ഉദ്യോഗസ്ഥനാണ്‌. നല്ല വിവരമുള്ളയാളും സര്‍ഗാത്മക വ്യക്തിത്വവുമാണ്‌ എന്നാലിപ്പോള്‍ അദ്ദേഹത്തിന്‌ എഴുതാനുള്ള കഴിവ്‌ നഷ്ടപ്പെട്ടിരിക്കുന്നു.

vaccine

കാര്യങ്ങളെ ക്രിയത്മക രീതിയില്‍ അവതരിപ്പിക്കുക എന്നതാണ്‌ അദ്ദേഹത്തിന്റെ ഗുണമേന്‍മ. എന്നാല്‍ ഇപ്പോള്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ല ചെറിയ ജോലികള്‍ ചെയ്യുന്നതിന്‌ പോലും ഇപ്പോള്‍ തടസ്സം നേരിടുന്നു. രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പോലുള്ള ലളിതമായ കാര്യങ്ങള്‍ എന്നോട്‌ ചെയ്യാന്‍ ആവശ്യപ്പെടുന്നു. കോവിഡ്‌ കാലത്ത്‌ അമേരിക്കയില്‍ നിന്നും അദ്ദേഹത്തിന്‌ വലിയൊരു പ്രൊജക്ട്‌ ചെയ്യാന്‍ ലഭിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ അവര്‍ അതില്‍ നിന്നും പിന്‍മാറി. അവര്‍ക്ക്‌ എത്രയും വേഗം അത്‌ തീര്‍ത്ത്‌ നല്‍കണമായിരുന്നു.

പരാതി നല്‍കിയിട്ടും വാക്‌സിന്‍ പരീക്ഷണത്തിന്റെ ട്രയല്‍ നടത്തുന്നത്‌ തുടരുന്നതില്‍ ആശങ്കയുണ്ടെന്നും ഈ ദമ്പതികള്‍ പറയുന്നു. തനിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടെന്നും കാണിച്ച്‌ സെറം ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു.
പരാതിക്കാരനെതിരെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്‌ 100 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്‌തിട്ടുണ്ട്‌. ചെന്നൈ സ്വദേശിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും കമ്പനി പറഞ്ഞു.
ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയും സെറം ഇന്‍സ്‌റ്റിറ്റിയൂട്ടും ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ അവസാനഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനു പിന്നാലെയാണ്‌ ഗുരുതര ആരോപണവുമായി ചെന്നൈ സ്വദേശിയായ സന്നധപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത്‌. നേരത്തെ കൊറോണക്കെതിരെ 95ശതമാനം കോവിഷീല്‍ഡ്‌ വാക്‌സിന്‍ ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടിരുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയോടെ കോവിഷീല്‍ഡ്‌ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന്‌ സിറം ഇന്‍സ്‌റ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ തലവന്‍ പൂനം വാല അറിയിച്ചിരുന്നു. ചെന്നൈ സ്വദേശിയുടെ ആരോപണത്തിന്റെ നിജസ്ഥിതിയറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

English summary
Chennai based volunteer allegation against oxford covid vaccine is truthful says his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X