ഓക്സ്ഫോര്‍ഡ് വാക്സിന് നിര്‍മാണം നിര്‍ത്തിവെക്കണെമന്ന് ആവശ്യം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി
ചെന്നൈ: കോവി ഷീല്‍ഡ് വാക്സിന്റെ പരീക്ഷണവും നിര്‍മ്മാണവും വിതരണവും നിര്ത്തിവെക്കണെമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ വാളണ്ടിയര്‍ രംഗത്ത്. ഓക്സഫോര്‍ഡ് സര്‍വ്വകലാശാലയും സിറം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നിര്‍മ്മിച്ച വാക്സിന്റെ ക്ലിനിക്കല്‍ പരീഷണത്തില്‍ മരുന്ന് കുത്തുവെച്ചയാളാണ് വാക്സിന് നിര്‍മ്മാണം നിര്ത്തിവെക്കാനാവശ്യപ്പെട്ടത്.
വാക്സിന് പരീക്ഷണത്തിനു ശേഷം തനിക്ക് അനുഭവപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ക്ക് വാക്സിന് കമ്പനിയോട് 5 കോടി രൂപ നഷ്ട പരിഹാരവും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 1നാണ് 40കാരനായ ഇയാള്‍ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വെച്ച് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചത്.
ചെന്നൈ സ്വദേശിയുടെ ആരോപണത്തെ തുടര്‍ന്ന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഒഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ എത്തിക്സ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തില്‍ കോവിഡ് വാക്സിന് സ്വീകരിച്ചയാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ മേരിടുന്നുണ്ടോ എന്നാണ് ഇവര്‍ അന്വേഷിക്കുന്നത്.
ആരോപണമുന്നയിച്ച് ഐസിഎംആറിനും ചെന്നൈ സ്വദേശി പരാതി നല്‍കിയിട്ടുണ്ട്. കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മ്മാണ പങ്കാളിയായ അസ്ട്രാ സെന്‍ക കമ്പനി മേധാവിക്കും ചെന്നൈ സ്വദേശി വക്കീല്‍ നോട്ടീസ് അയച്ചു.
കോവിഡ് വാക്സിന് സ്വീകരച്ചതിനു ശേഷം ഇതുവരെ അനുഭവപ്പെടാത്ത തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. അത്കൊണ്ട് തന്നെ നഷ്ടപരിഹാരമായി രണ്ടാഴ്ച്ചക്കുള്ളില്‍ 5 കോടി രൂപ നല്‍കണമെന്നാണ് കമ്പനിക്കയച്ച നോട്ടീസില്‍ പറയുന്നത്.
ഡിസിജിഐയും എത്തിക്കല്‍ കമ്മിറ്റിയും അന്വേഷണം നടത്തിവരുകയാണെന്നും, അന്വേഷണത്തിനു ശേഷം മാത്രമേ മറുപടി നല്കാന് സാധിക്കൂ എന്നും ഐസിഎംആര്‍ ഇസിഡി വിഭാഗം തലവന്‍ ഡോ.സമിരന്‍ പാണ്ട പ്രതികരിച്ചു.
കോവിഷീല്‍ഡ് വാക്സിന് അടിയന്തര ഘട്ടത്തില്‍ ഉപോയോഗിക്കുന്നതിനായി ഇന്ത്യന്‍ റെഗുലേറ്റേഴ്സിനെ സമീപിച്ചതായി സിറം ഇന്സ്റ്റ്യൂറ്റിയൂട്ട് മേധാവി പൂനവാല പ്രഖ്യാപിച്ചതിന് ഒരു ദിവസം പിന്നിടും മുന്‍പാണ് ആരോപണവുമായി ചെന്നൈ സദേശി രംഗത്തെത്തിയത്.