ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയില്‍ മേല്‍പ്പാലം വരുന്നു; ഈ മേല്പ്പാലത്തിനൊരു പ്രത്യേകതയുണ്ട്
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയില്‍ പുതിയ മേല്‍പ്പാലം വരുന്നു. എന്നാല്‍ ഈ മേല്‍പ്പാലത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് മനുഷ്യര്‍ക്കു വേണ്ടിയുള്ളതല്ല, മൃഗങ്ങള്‍ക്കു വേണ്ടിയാണ്. വന്യമൃഗങ്ങളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കു വേണ്ടിയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയില്‍ വെല്ലൂരിനും റാണിപേട്ടിനും ഇടയിലുള്ള മഹിമണ്ഡലം റിസര്‍വ് വനമേഖലയിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ പ്രത്യേക പാലം നിര്‍മ്മിക്കുന്നത്.
വന്യമൃഗങ്ങള്‍ക്ക് സുരക്ഷിതമായി വനപാത മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വന്യജീവി മേല്‍പ്പാലം നിര്‍മിക്കുന്നത്. റോഡപകടങ്ങളില്‍ വന്യമൃഗങ്ങള്‍ ചാവുന്നത് ഒഴിവാക്കാനും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനും ഈ പദ്ധതി വലിയ തോതില്‍ സഹായിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതരുടെ പ്രതീക്ഷ. 90 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള ഈ മേല്‍പ്പാലത്തിലൂടെ പുള്ളിപ്പുലികള്‍, കാട്ടുപോത്തുകള്‍, കാട്ടുപന്നികള്‍, മാനുകള്‍ എന്നിവയ്ക്ക് തടസമില്ലാതെ വനത്തിന്റെ ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും. റോഡില്‍ നിന്ന് 5.5 മീറ്റര്‍ ഉയരത്തിലായിരിക്കും പാലം നിര്‍മ്മിക്കുക.

പാലത്തിന് മുകളില്‍ സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ പുല്‍മേടും വികസിപ്പിക്കുന്നുണ്ട്. തമിഴ്നാട് വനം വകുപ്പിന്റെ പിന്തുണയോടെയായിരിക്കും പുല്‍മേട് നിര്‍മിക്കുക. പുല്‍മേടുകളും ചെടികളും വച്ചുപിടിപ്പിക്കാന്‍ തമിഴ്നാട് വനംവകുപ്പിന്റെ സഹായത്തോടെ പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്ക് ഇതൊരു കോണ്‍ക്രീറ്റ് പാലമാണെന്ന് തോന്നാത്ത രീതിയില്‍ വനത്തിന്റെ ഭാഗമായി തന്നെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുമെന്ന് എന്‍എച്ച്എഐ അറിയിച്ചു.
ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന 258 കിലോമീറ്റര്‍ നീളമുള്ള ഈ എക്സ്പ്രസ് വേയില്‍ വന്യമൃഗങ്ങള്‍ വണ്ടികള്‍ക്കു കുറുകെച്ചാടുന്നതു മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ മേല്‍പ്പാലം സഹായകമാകും. 2022 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതിന് ശേഷമാണ് എക്സ്പ്രസ് വേയുടെ നിര്‍മ്മാണം ആരംഭിച്ചത്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications