ചെന്നൈ-ബെംഗളൂരു 2 മണിക്കൂറില്‍; ഇനിയും വൈകില്ലെന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി: ഈ വര്‍ഷം അവസാനം
ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയുന്ന പുതിയ എക്‌സ്പ്രസ് വേ യാത്രക്കാര്‍ക്ക് വലിയ പ്രതീക്ഷ പകരുന്നു. എക്‌സ്പ്രസ് വേയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് ആഹ്‌ളാദം പകരുന്ന പ്രഖ്യാപനമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയത്. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നിലവില്‍ ആറ് മണിക്കൂറോളം എടുക്കുന്ന യാത്രയാണ് ഇതോടെ ഗണ്യമായി കുറയുന്നത്.
ഏകദേശം 260 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ എക്‌സ്പ്രസ് വേ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരത്തില്‍ 320 കിലോമീറ്ററിന്റെ കുറവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കര്‍ണാടകയിലെ ഹൊസ്‌കോട്ട് മുതല്‍ കെ.ജി.പി വരെയുള്ള 72 കിലോമീറ്റര്‍ പാത ഒരു വര്‍ഷം മുമ്പ് തന്നെ തുറന്നുകൊടുത്തു. ആന്ധ്രാപ്രദേശിലെ 85 കിലോമീറ്ററും തമിഴ്നാട്ടിലെ 106 കിലോമീറ്ററും നീളുന്ന പാതകള്‍ നിലവില്‍ പൂര്‍ത്തിയായി വരികയാണ്
നേരത്തെ 2024-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി ഭൂമി ഭൂമി ഏറ്റെടുക്കലിലെ തടസങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിലെ അരക്കോണം-കാഞ്ചീപുരം മേഖലയില്‍ നിര്‍മ്മാണം തടസപ്പെട്ടിരുന്നു. ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. തടസങ്ങളെല്ലാം നീക്കിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തന്നെ പാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഐടി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാത യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം വ്യവസായ മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കും.












Click it and Unblock the Notifications