കാല്‍ നടയാത്രക്കാരെ കാറ്റില്‍ പറത്തി കാറിന്റെ മത്സരയോട്ടം: ജീവനെടുത്തത് ഇങ്ങനെ.. വീഡിയോ
ചെന്നൈ: അമിത വേഗത്തില്‍ വന്ന കാറിടിച്ച് രണ്ടു മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരും സംഭവസ്ഥത്തു വച്ചു തന്നെ മരിച്ചു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തിരുവന്‍മിയൂരിലെ സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വെങ്കിടേഷാണ് അപകടമുണ്ടാക്കി കടന്നു കളഞ്ഞത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
യാത്രക്കാരെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കു യാത്രക്കാരെയും കാല്‍ നടക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതേ സമയം ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഇയാള്‍ പരിയച സമ്പന്നനായ ഡ്രൈവര്‍ ആണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞു. ഇതേ തുടരന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.












Click it and Unblock the Notifications