Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹൽ​ഗാം ആക്രമണം: ഭീകരർ കൊളംബോയിൽ? ചെന്നൈ- കൊളംബോ വിമാനത്തിൽ പരിശോധന

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന ആറ് ഭീകരര്‍ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ശ്രീലെങ്കയിലെത്തിയതായി ഇന്ത്യ നൽകിയ രഹസ്യവിവരത്തെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെ വൻ തിരിച്ചിൽ നടത്തി. രാവിലെ 11. 59 ന് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യു എൽ 122 വിമാനം സമ​ഗ്രമായ സുരക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയതായി ശ്രീലങ്കൻ എയർ‌ലൈൻസ് അറിയിച്ചു.

ആറ് പഹൽ​ഗാം പ്രതികൾ വിമാനത്തിലുണ്ടായിരുന്നതായി ഇന്ത്യൻ അധിക‍ൃതർ ശ്രീലങ്കയെ അറിയിച്ചതായി പോലീസ് വക്താവ് പറഞ്ഞു.
ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്ക് പോയവരാണ് പ്രതികളെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ശ്രീലങ്കൻ പോലീസ്, ശ്രീലങ്കൻ എയർഫോഴ്സ്, എയർപോർട്ട് സെക്യൂരിറ്റി യൂണിറ്റുകൾ‌ എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തിയതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

colombo

എന്നാൽ പ്രതിയെ കണ്ടെത്താനായില്ലയ ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി എയർ ലൈൻ അറിയിച്ചു. കൊളംബോയിൽ എത്തിയപ്പോൾ വിമാനം വിശദമായി പരിശോധിച്ച് തുടർ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു.

ഏപ്രിൽ 22 ന് ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ അതിവേ​ഗം പ്രവർത്തിക്കുകയും സിന്ധു നദിജല ഉടമ്പടി താത്ക്കാലികമായി നിർത്തി വെയ്ക്കുകയും ചെയ്തു.
അട്ടാരി അതിർത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ച് പൂട്ടൽ, എല്ലാ പാകിസ്ഥാൻ പൗരന്മാരെയും തിരിച്ചയക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ എടുത്തിരുന്നു.

ഭീകരാക്രമണം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇന്ത്യ ഭീകരരെ ഭൂമിയുടെ അവസാനം വരെ പിന്തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഹൽ ​ഗാം ഭീകരാക്രമണത്തോടുള്ള പ്ര‌തികരണത്തിന്റെ രീതി. ലക്ഷ്യങ്ങൾ, സമയം എന്നിവ നിർണയിക്കാൻ സായുധ സേനയ്ക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം പ്രധാനാമന്ത്രി നൽകി. ഭീകരവാദത്തിന് കനത്ത പ്രഹരം നൽകുക എന്നതാണ് നമ്മുടെ ദേശീയ ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര - നാവിക - വ്യോമ സേനകൾ സജ്ജമാവുകയാണ്. യുദ്ധ സാഹചര്യത്തിൽ റൺവേയ്ക്ക് പകരം എക്സ്പ്രസ് നേ ഉപയോ​ഗിക്കുന്നതിനുള്ള പരിശോധന യു പിയിലെ ​ഗം​ഗ അതിവേ​ഗ പാതയിൽ വ്യോമസേന പൂർത്തിയാക്കി. ​ഗം​ഗ അതിവേ​ഗ പാതയിൽ രാത്രിയിലും യുദ്ധ വിമാനങ്ങളുടെ ലാൻഡിം​ഗ് വ്യോമസേന നടത്തി. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് - 30, മി​ഗ് - 29. ജാ​ഗ്വാർ, എഎൻ - 32 ട്രാൻസ്പോട്ട് എയർക്രാഫ്റ്റ്, സി - 130 ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു.

അതേ സമയം പാകിസ്ഥാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയുള്ള ഇറക്കുമതി അല്ലെങ്കിൽ ട്രാൻസിസ്റ്റ് സ്വതന്ത്രമായി ഇറക്കുമതി ചെയ്യുന്നതോ അല്ലാത്തതോ ആയവയും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.
അതേ സമയം സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള രാജ്യത്തിന്റെ വിഹിതം വഴിതിരിച്ചുവിടാൻ ഇന്ത്യ നിർമ്മിച്ച ഏതൊരു ഘടനയും നിർ‌മ്മിതിയും നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രം​ഗത്ത് വന്നിരുന്നു. നേരത്തെ സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി ഉയർത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+