കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ചു.... ഉലകനായകന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ ചെന്നൈയിലെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ചെന്നൈ കോര്‍പ്പറേഷന്‍. താരം ക്വാറന്റിലൈനാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. അതേസമയം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്ത് ദിവസം മുമ്പാണ് മടങ്ങി വന്നത്. ഇതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ശ്രുതി ചെന്നൈയില്‍ ആയിരുന്നില്ല. അവര്‍ മുംബൈയിലെ വസതിയിലാണെന്ന് നടന്‍ അറിയിച്ചു. ഇതോടെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ സ്റ്റീക്കം ചെയ്തത്. ആരോഗ്യവിഭാഗത്തിന്റെ നടപടി വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്.

1

അതേസമയം വിമാനത്താവള അധികൃതരില്‍ നിന്ന് തെറ്റായ വിവരങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതാണ് ആല്‍വാര്‍പേട്ടിലെ വീട്ടില്‍ സ്റ്റിക്കര്‍ പതിക്കാന്‍ കാരണമായത്. നടി ഗൗതമി അടുത്തിടെ ദുബായില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഈ അഡ്രസായിരുന്നു ഉണ്ടായിരുന്നത്. അതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഗൗതമി ഇപ്പോള്‍ ഷോലിംഗനല്ലൂരിലെ വീട്ടിലാണ് ഉള്ളത്. ഗൗതമിയോട് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് വന്ന നിരവധി പേരോട് ഇത്തരത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് കമല്‍ഹാസന്‍ വിശദീകരിച്ചു. താന്‍ സാമൂഹിക അകലം പാലിച്ച് കഴിയുകയാണെന്നും അത് നിങ്ങളും പാലിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ആല്‍വാര്‍ പേട്ടിലെ വീട്ടില്‍ അല്ല താമസിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴത് മക്കള്‍ നീതി മയ്യത്തിന്റെ ഓഫീസാണ്. അതേസമയം തന്റെ പേരില്‍ പ്രചരിക്കുന്നതും മറ്റ് വാര്‍ത്തകളും കൃത്യമായി പരിശോധിച്ച ശേഷം വിശ്വസിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
മാലാഖയെന്ന് വിളിക്കണ്ട, മനുഷ്യത്വം കാണിച്ചാല്‍ മതി | Oneindia Malayalam

അതേസമയം കമല്‍ഹാസന്റെ കുടുംബം എല്ലാവരും വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്. ശ്രുതി ഹാസന്റെ സഹോദരി അക്ഷര ഹാസന്‍ ചെന്നൈയിലെ വീട്ടിലാണ്. ഇവരുടെ അമ്മ സരിക മുംബൈയിലെ മറ്റൊരു വീട്ടിലാണ്. കുടുംബം മൊത്തം സെല്‍ഫ് ഐസൊലേഷനിലാണെന്ന് ശ്രുതി ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിലെ പലര്‍ക്കും വ്യത്യസ്ത യാത്രാ ഷെഡ്യൂളകളുണ്ട്. അതുകൊണ്ട് ഒരുമിച്ച് താമസിക്കുന്ന നല്ലതല്ലെന്നും ശ്രുതി പറഞ്ഞു. എല്ലാവരും വീട്ടിലിരിക്കണമെന്നും, ജനങ്ങള്‍ അത് പാലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രുതി നേരത്തെ പറഞ്ഞിരുന്നു. വേണ്ടപ്പെട്ടവരുമായി സംസാരിച്ചാണ് താന്‍ ഈ സമയം ചെലവിടുന്നതെന്ന് കമല്‍ഹാസനും പറഞ്ഞിരുന്നു.

English summary
chennai corporation removes quarantine sticker from kamal haasan's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X