കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവസംസ്‌ക്കാര ചടങ്ങുകള്‍ ഇനി ലൈവായി കാണാം...വൈഫൈ സംവിധാനമുള്ള ഹൈടെക്ക് ശ്മശാനം

ചെന്നൈയിലെ വെളങ്ങടു ശ്മശാനത്തിലാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്.

  • By Desk
Google Oneindia Malayalam News

ചെന്നൈ: പലകാരണങ്ങള്‍ കൊണ്ടും പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നമുക്ക് പലര്‍ക്കും കഴിയാറില്ല. എന്നാല്‍ അതിനൊരു പരിഹാരം കാണാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈയിലെ വെളങ്ങടു ശ്മശാനത്തിന്റെ നടത്തിപ്പുകാര്‍. വൈഫൈ അടക്കമുള്ള സംവിധാനങ്ങള്‍ ഉടന്‍ തന്നെ ശ്മശാനത്തില്‍ സ്ഥാപിക്കാനിരിക്കുകയാണ് ശ്മശാന അധികൃതര്‍.

വൈഫെ സംവിധാനവും തത്സമയ സംപ്രേക്ഷണവുമെല്ലാം ഒരുക്കുന്നതോടെ ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും ശവസംസ്‌ക്കാര ചടങ്ങുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ളതാണ് ചെന്നൈയിലെ വെളങ്ങടു ശ്മശാനം.

വൈഫൈയും ക്യാമറകളും

വൈഫൈയും ക്യാമറകളും

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ശ്മശാനത്തിലെ ഒരുക്കങ്ങളെല്ലാം ലൈവായി അറിയാനുള്ള സൗകര്യവും ശ്മശാന ജീവനക്കാരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവുമുണ്ട്. വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ തത്സമയം കാണിക്കുവാനുള്ള സൗകര്യവും ലഭ്യമാകും.

ജനങ്ങളെല്ലാം പിന്തുണച്ചു

ജനങ്ങളെല്ലാം പിന്തുണച്ചു

ശ്മശാനത്തില്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നതായി വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എ ജെ ഹരിഹരന്‍ പറഞ്ഞു. എല്ലാവരും ഈ തീരുമാനത്തെ പിന്തുണച്ചതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു.

രണ്ട് ശ്മശാനങ്ങളിലും വൈഫൈ സ്ഥാപിക്കും

രണ്ട് ശ്മശാനങ്ങളിലും വൈഫൈ സ്ഥാപിക്കും

വെളങ്ങടു ശ്മശാനത്തില്‍ തുടക്കത്തില്‍ നടപ്പിലാക്കുന്ന പദ്ധതി താമസിയാതെ ഓര്‍ഗനൈസേന്റെ കീഴിലുള്ള ഒട്ടേരി, കണ്ണന്‍ കോളനി എന്നിവിടങ്ങളിലെ ശ്മശാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓര്‍ഗനൈസേഷന്‍.

ജോലിക്കായി 11 ജീവനക്കാര്‍

ജോലിക്കായി 11 ജീവനക്കാര്‍

ദിവസം കുറഞ്ഞത് ആറും, ഒരു മാസം ഏകദേശം 150 ശവസംസ്‌ക്കാര ചടങ്ങുകളുമാണ് വെളങ്ങടു ശ്മശാനത്തില്‍ നടക്കുന്നത്. നാല് സ്ത്രീകളടക്കം 11 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

English summary
The Velangadu crematory, administered by Indian Community Welfare Organisation,will soon be Wi-Fi enabled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X