പൊലീസുകാര്‍ക്ക് അവധി നിഷേധിച്ചാല്‍ ഇങ്ങനെ സംഭവിയ്ക്കും; കോണ്‍സ്റ്റബിളിന്റേത് മുന്നറിയിപ്പ്!!
കോണ്‍സ്റ്റബിള്‍ ആര് ഗോപിനാഥാണ് ആത്മഹത്യ ചെയ്ത്
ചെന്നൈ: അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോദഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തേയ്ക്ക് അവധിയ്ക്ക് അപേക്ഷിച്ച ചെന്നൈയിലെ ആംമ്ഡ് ഫോഴ്സ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആര് ഗോപിനാഥാണ് ആത്മഹത്യ ചെയ്ത്.
മധുരൈ ജില്ലയിലെ വാടിപ്പട്ടിയില്‍ തലയ്ക്കേറ്റ പരിക്കുകളോടെയാണ് ബറ്റാലിയന് സമീപത്ത് ഗോപിനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 25 കാരനായ ഗോപിനാഥിനെ ജോലി ചെയ്യുന്ന ബറ്റാലിയന് ഉള്‍വശത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അവധി ഇല്ലെങ്കില്‍
കുറച്ചുകാലമായി അസുഖബാധിതനായതിനെ തുടര്‍ന്ന് അവധിയ്ക്ക് അപേക്ഷിച്ചപ്പോള്‍ അവധി നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അസ്വാഭാവിക മരണം
തലയ്ക്ക് സ്വയം വെടിയുര്തിര്ത്ത് കോണ്‍സ്റ്റബിള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന്
ബറ്റാലിയന് പരിസരത്ത് ഗോപിനാഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ കുടുംബത്തെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ കുടുങ്ങും
അസുഖം ബാധിച്ച ഉദ്യോഗസ്ഥന് അവധി നിഷേധിച്ച സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തതോടെ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിവരം വ്യക്തമായിട്ടില്ല.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications