കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാര്‍ക്ക് അവധി നിഷേധിച്ചാല്‍ ഇങ്ങനെ സംഭവിയ്ക്കും; കോണ്‍സ്റ്റബിളിന്റേത് മുന്നറിയിപ്പ്!!

കോണ്‍സ്റ്റബിള്‍ ആര്‍ ഗോപിനാഥാണ് ആത്മഹത്യ ചെയ്ത്

Google Oneindia Malayalam News

ചെന്നൈ: അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോദഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തേയ്ക്ക് അവധിയ്ക്ക് അപേക്ഷിച്ച ചെന്നൈയിലെ ആംമ്ഡ് ഫോഴ്‌സ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആര്‍ ഗോപിനാഥാണ് ആത്മഹത്യ ചെയ്ത്.

മധുരൈ ജില്ലയിലെ വാടിപ്പട്ടിയില്‍ തലയ്‌ക്കേറ്റ പരിക്കുകളോടെയാണ് ബറ്റാലിയന് സമീപത്ത് ഗോപിനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 25 കാരനായ ഗോപിനാഥിനെ ജോലി ചെയ്യുന്ന ബറ്റാലിയന് ഉള്‍വശത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അവധി ഇല്ലെങ്കില്‍

അവധി ഇല്ലെങ്കില്‍

കുറച്ചുകാലമായി അസുഖബാധിതനായതിനെ തുടര്‍ന്ന് അവധിയ്ക്ക് അപേക്ഷിച്ചപ്പോള്‍ അവധി നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

 അസ്വാഭാവിക മരണം

അസ്വാഭാവിക മരണം

തലയ്ക്ക് സ്വയം വെടിയുര്‍തിര്‍ത്ത് കോണ്‍സ്റ്റബിള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന്

പോസ്റ്റ്‌മോര്‍ട്ടത്തിന്

ബറ്റാലിയന് പരിസരത്ത് ഗോപിനാഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ കുടുംബത്തെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ കുടുങ്ങും

ഉദ്യോഗസ്ഥര്‍ കുടുങ്ങും

അസുഖം ബാധിച്ച ഉദ്യോഗസ്ഥന് അവധി നിഷേധിച്ച സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തതോടെ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിവരം വ്യക്തമായിട്ടില്ല.

English summary
Denied leave for a long time after falling sick, an Armed Forces Battalion constable in Chennai allegedly shot himself dead, a senior police official said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X