സംഭാവന: ഡിഎംകെ ജയലളിതയുടെ എഐഎഡിഎംകെയെ തോല്‍പ്പിച്ചു!
ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യ പ്രതിക്ഷ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം ജയലളിതയുടെ അണ്ണാ ഡി എം കെയെ തോല്‍പ്പിച്ചു. തിരഞ്ഞെടുപ്പിലല്ല, സംഭാവന വാങ്ങിയ കാര്യത്തിലാണ് കരുണാനിധിയുടെ പാര്‍ട്ടി ജയലളിതയുടെ പാര്‍ട്ടിയെ തോല്പിച്ചത് എന്ന് മാത്രം. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.
2013 - 14 വര്‍ഷത്തില്‍ ഒരേയൊരാള്‍ മാത്രമാണ് അണ്ണാ ഡി എം കെയ്ക്ക് സംഭാവന നല്‍കിയത്. 1,03,42,209 രൂപയാണ് അണ്ണാ ദൊരൈസിംഗ എന്നയാള്‍ പാര്‍ട്ടിക്ക് ചെക്ക് വഴി സംഭാവന നല്‍കിയത്. ആദായവകുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പാര്‍ട്ടി ഈ സംഭാവനയുടെ കാര്യം പറഞ്ഞിട്ടുണ്ട്. 2012 - 13 വര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് സംഭാവനയേ കിട്ടിയിട്ടില്ല എന്നാണ് കാണിച്ചിരിക്കുന്നത്. 2011 - 12 വര്‍ഷം 10,06,000 രൂപ പാര്‍ട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ട്.

2010 - 11 ല്‍ 5 പേരില്‍ നിന്നായി 2,52,19,000 രൂപയാണ് അണ്ണാ ഡി എം കെയ്ക്ക് സംഭാവന ആയി കിട്ടിയത്. 5 പേര് ചേര്‍ന്നാണ് ഈ സംഭാവന നല്‍കിയത്. 2009 - 10 ല്‍ 5 ലക്ഷം, 2008 - 09 ല്‍ 21 ലക്ഷം, 2007 - 08 ല്‍ 1 ലക്ഷം എന്നിങ്ങനെയാണ് അണ്ണാ ഡി എം കെയുടെ സംഭാവന അടയാളപ്പെടുത്തിയിരിക്കുന്നത്. 2003 നും 2104 നും ഇടയിലുള്ള 11 വര്‍ഷങ്ങളിലായി 55 പേര് ചേര്‍ന്ന് 4 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവന നല്‍കിയിട്ടുള്ളത്.
2013 - 2014 വര്‍ഷം ഡി എം കെയ്ക്ക് 78,79,96,698 രൂപയാണ് സംഭാവനയായി കിട്ടിയിട്ടുള്ളത്. 259 പേര് ചേര്‍ന്നാണ് ഇത്രയും തുക സംഭാവന ചെയ്തിട്ടുള്ളത്. ശരാശരി 30 ലക്ഷം. ഇതിന് മുമ്പത്തെ വര്‍ഷമാകട്ടെ, 210 പേര് ചേര്‍ന്ന് പാര്‍ട്ടി ഫണ്ടിലേക്ക് 35 കോടി രൂപയാണ് സംഭാവന ചെയ്തത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട് കഷ്ടപ്പെടുമ്പോഴാണ് പ്രമുഖ പാര്‍ട്ടികള്‍ കോടിക്കണക്കിന് രൂപ സംഭാവന വാങ്ങിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications