കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭാവന: ഡിഎംകെ ജയലളിതയുടെ എഐഎഡിഎംകെയെ തോല്‍പ്പിച്ചു!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ മുഖ്യ പ്രതിക്ഷ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം ജയലളിതയുടെ അണ്ണാ ഡി എം കെയെ തോല്‍പ്പിച്ചു. തിരഞ്ഞെടുപ്പിലല്ല, സംഭാവന വാങ്ങിയ കാര്യത്തിലാണ് കരുണാനിധിയുടെ പാര്‍ട്ടി ജയലളിതയുടെ പാര്‍ട്ടിയെ തോല്‍പിച്ചത് എന്ന് മാത്രം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.

2013 - 14 വര്‍ഷത്തില്‍ ഒരേയൊരാള്‍ മാത്രമാണ് അണ്ണാ ഡി എം കെയ്ക്ക് സംഭാവന നല്‍കിയത്. 1,03,42,209 രൂപയാണ് അണ്ണാ ദൊരൈസിംഗ എന്നയാള്‍ പാര്‍ട്ടിക്ക് ചെക്ക് വഴി സംഭാവന നല്‍കിയത്. ആദായവകുപ്പിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പാര്‍ട്ടി ഈ സംഭാവനയുടെ കാര്യം പറഞ്ഞിട്ടുണ്ട്. 2012 - 13 വര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് സംഭാവനയേ കിട്ടിയിട്ടില്ല എന്നാണ് കാണിച്ചിരിക്കുന്നത്. 2011 - 12 വര്‍ഷം 10,06,000 രൂപ പാര്‍ട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ട്.

jaya-karuna

2010 - 11 ല്‍ 5 പേരില്‍ നിന്നായി 2,52,19,000 രൂപയാണ് അണ്ണാ ഡി എം കെയ്ക്ക് സംഭാവന ആയി കിട്ടിയത്. 5 പേര്‍ ചേര്‍ന്നാണ് ഈ സംഭാവന നല്‍കിയത്. 2009 - 10 ല്‍ 5 ലക്ഷം, 2008 - 09 ല്‍ 21 ലക്ഷം, 2007 - 08 ല്‍ 1 ലക്ഷം എന്നിങ്ങനെയാണ് അണ്ണാ ഡി എം കെയുടെ സംഭാവന അടയാളപ്പെടുത്തിയിരിക്കുന്നത്. 2003 നും 2104 നും ഇടയിലുള്ള 11 വര്‍ഷങ്ങളിലായി 55 പേര്‍ ചേര്‍ന്ന് 4 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവന നല്‍കിയിട്ടുള്ളത്.

2013 - 2014 വര്‍ഷം ഡി എം കെയ്ക്ക് 78,79,96,698 രൂപയാണ് സംഭാവനയായി കിട്ടിയിട്ടുള്ളത്. 259 പേര്‍ ചേര്‍ന്നാണ് ഇത്രയും തുക സംഭാവന ചെയ്തിട്ടുള്ളത്. ശരാശരി 30 ലക്ഷം. ഇതിന് മുമ്പത്തെ വര്‍ഷമാകട്ടെ, 210 പേര്‍ ചേര്‍ന്ന് പാര്‍ട്ടി ഫണ്ടിലേക്ക് 35 കോടി രൂപയാണ് സംഭാവന ചെയ്തത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട് കഷ്ടപ്പെടുമ്പോഴാണ് പ്രമുഖ പാര്‍ട്ടികള്‍ കോടിക്കണക്കിന് രൂപ സംഭാവന വാങ്ങിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

English summary
The AIDMK had one donor in the year 2013-2014 who contributed Rs 1,03,42,209.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X