ചെന്നൈ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍!
ചെന്നൈ: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ഒരാളുടെ മൃതദേഹം ശ്രീലങ്കയിലെത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈ സ്വദേശിയായ പൂമി ദൊരൈ ആണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. ഇയാളുടെ മൃതദേഹം ശ്രീലങ്കയിലെ ട്രിങ്കോമാലിയിലാണ് കണ്ടെത്തിയത്. മീന്‍പിടിക്കാന്‍ പോയ മുക്കുവരാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന്റെ കുപ്പായത്തിന്റെ കീശയില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. എന്‍ പൂമി ദൊരൈ, എന്‍ ജി ഓ കോളനി, കാമരാജ് നഗര്‍. ചെന്നൈ 94 എന്നതാണ് കാര്‍ഡിലെ വിലാസമെന്ന് ട്രിങ്കോമാലി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആനന്ദന് പറഞ്ഞു. ശ്രീലങ്കന്‍ നേവി മൃതദേഹം ട്രിങ്കോമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയായിരുന്നു.

ചെന്നൈയിലെ കാള്‍ ടാക്സി അസോസിയേഷനാണ് പൂമി ദൊരൈയുടെ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത്. തിരയിളക്കത്തില്‍ ഒഴുകിയൊഴുകിയാകാം പൂമി ദൊരൈയുടെ മൃതദേഹം ശ്രീലങ്കയില്‍ എത്തിപ്പെട്ടത് എന്നാണ് കരുതുന്നത്.
നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്ടില്‍ നാനൂറിലധികം പേരുടെ ജീവനാണ് എടുത്തത്. മഴ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുടെ ഞെട്ടലില്‍ നിന്നും മഹാനഗരമായ ചെന്നൈ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കിടപ്പാടത്തില്‍ വെള്ളം കയറിയവരും വീട്ടുസാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയവരും സര്‍ട്ടിഫിക്കറ്റുകളടക്കം ഒഴുകിപ്പോയവരും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications