കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ഒരാളുടെ മൃതദേഹം ശ്രീലങ്കയിലെത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈ സ്വദേശിയായ പൂമി ദൊരൈ ആണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. ഇയാളുടെ മൃതദേഹം ശ്രീലങ്കയിലെ ട്രിങ്കോമാലിയിലാണ് കണ്ടെത്തിയത്. മീന്‍പിടിക്കാന്‍ പോയ മുക്കുവരാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന്റെ കുപ്പായത്തിന്റെ കീശയില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. എന്‍ പൂമി ദൊരൈ, എന്‍ ജി ഓ കോളനി, കാമരാജ് നഗര്‍. ചെന്നൈ 94 എന്നതാണ് കാര്‍ഡിലെ വിലാസമെന്ന് ട്രിങ്കോമാലി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആനന്ദന്‍ പറഞ്ഞു. ശ്രീലങ്കന്‍ നേവി മൃതദേഹം ട്രിങ്കോമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയായിരുന്നു.

chennai

ചെന്നൈയിലെ കാള്‍ ടാക്‌സി അസോസിയേഷനാണ് പൂമി ദൊരൈയുടെ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത്. തിരയിളക്കത്തില്‍ ഒഴുകിയൊഴുകിയാകാം പൂമി ദൊരൈയുടെ മൃതദേഹം ശ്രീലങ്കയില്‍ എത്തിപ്പെട്ടത് എന്നാണ് കരുതുന്നത്.

നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും തമിഴ്‌നാട്ടില്‍ നാനൂറിലധികം പേരുടെ ജീവനാണ് എടുത്തത്. മഴ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുടെ ഞെട്ടലില്‍ നിന്നും മഹാനഗരമായ ചെന്നൈ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കിടപ്പാടത്തില്‍ വെള്ളം കയറിയവരും വീട്ടുസാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയവരും സര്‍ട്ടിഫിക്കറ്റുകളടക്കം ഒഴുകിപ്പോയവരും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും.

English summary
The body of a person from Chennai who is suspected to have died in the heavy rains that lashed Chennai has washed up on the shore at Trincomallee in Sri Lanka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X