Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ സ്വർണ വിലയിൽ ഇടിവ്: ആഭരണങ്ങൾ വാങ്ങാൻ മികച്ച സമയം..ഇന്നത്തെ പവൻ നിരക്കറിയാം

ആഗോള വിപണിയിൽ സ്വർണവിലയിൽ ഇന്ന് ശക്തമായ കുതിപ്പാണ് രേഖപ്പെടുത്തിയത്.ഇറാൻ-യുഎസ് സമാധാന ചർച്ചകളിലെ പുരോഗതിയാണ് സ്വർണത്തിന് അനുകൂലമായത്. സാധാരണ നിലയിൽ രാജ്യാന്തര വിപണിയിൽ വില ഉയർന്നാൽ ഇന്ത്യയിലും വില ഉയരാറുണ്ട്. എന്നാൽ ഇതിന് വിപരീതമായി രാജ്യത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.തമിഴ്‌നാട്ടിലും ഇന്ന് വില കുറഞ്ഞു.

ഇന്ന് 22 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,560 രൂപയായി. ഒരു പവൻ സ്വർണം 320 രൂപ കുറഞ്ഞ് 1,08,480 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ജൂൺ ഒന്നാം തീയതിയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവിലയിൽ വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 940 രൂപയും ഒരു പവന് 7,520 രൂപയും കുറഞ്ഞിട്ടുണ്ട്. ജൂൺ ഒന്നുമുതൽ ഇന്നുവരെ ഏകദേശം 6.48 ശതമാനം ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Close-up of gold jewelry indicating market price reduction

24 കാരറ്റ് സ്വർണത്തിനും ഇന്ന് വില താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 14,793 രൂപയും 10 ഗ്രാമിന് 1,47,930 രൂപയുമാണ് നിലവിലെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 11,340 രൂപയും ഒരു പവന് 90,720 രൂപയുമാണ്. അതേസമയം വെള്ളിവിലയും ഇന്ന് താഴോട്ടാണ്. ചെന്നൈയിൽ ഒരു ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിക്ക് 250 രൂപയാണ് വില. ഒരു കിലോ വെള്ളിയുടെ വില 2,50,000 രൂപയാണ്.

രാജ്യത്ത് ജനുവരി ഒരു പവൻ വില 1.33 ലക്ഷം രൂപ വരെ ഉയർന്നിരുന്നു. അതിൽ നിന്ന് ഏകദേശം 25,000 രൂപയുടെ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ വെള്ളിയുടെ വിലയും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരു കിലോ വെള്ളി 4.25 ലക്ഷം രൂപയിൽ നിന്ന് ഇപ്പോൾ 2.5 ലക്ഷം രൂപയായി താഴ്ന്നിരിക്കുകയാണ്. അതേസമയം സ്വർണവും വെള്ളിയും വാങ്ങാൻ മികച്ച സമയമാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നു

ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ തുടരുകയാണ്. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലും ഇരുവിഭാഗവും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.ഈ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ തുടരുന്ന ഏറ്റക്കുറച്ചിലുകൾ സ്വർണവിപണിയെയും സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നിരുന്നു. എന്നിരുന്നാലും ബാരലിന് 80 ഡോളറിലാണ് ക്രൂഡ് വില തുടരുന്നത്. ഇറാൻ വിഷയവും ഹോർമുസ് കടൽപാതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ഒരു അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതുവരെ സ്വർണവിലയിൽ വലിയ ഉയർച്ചകൾ ഉണ്ടാകില്ലെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഒരുപക്ഷെ വില 4000 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. 3400 ഡോളറിലേക്ക് വില ഇടിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലൊരു വലിയ ഇടിവ് ആഗോള വിപണിയിൽ ഉണ്ടായാൽ ഇന്ത്യയിൽ 90,000ത്തിന് താഴേക്ക് പവൻ വില എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+