Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ സ്വർണ വില ഇന്ന് കത്തിക്കയറി; ഒറ്റയടിക്ക് 2,400 രൂപയുടെ വർധനവ്,നിരക്ക് അറിയാം

ചെന്നൈയിൽ സ്വർണം ഇന്ന് വീണ്ടും ഉയർന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വില തുടർച്ചയായി ഇടിഞ്ഞതോടെ സ്വർണം പവന് 1 ലക്ഷത്തിന് താഴെ എത്തിയേക്കുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. അതിനിടിലാണ് ഇന്ന് വില കുതിച്ചത്.

ജൂൺ ഒന്നിന് ചെന്നൈയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,500 രൂപയായിരുന്നു വില. തുടർന്ന് ദിവസങ്ങളോളം വിലയിടിവ് തുടർന്നു. ജൂൺ 9-ന് വില ഉയർന്നെങ്കിലും പിന്നാലെ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു വില. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 300 രൂപ വർധിച്ച് 13,800 രൂപയായി. പവന് 2,400 രൂപ ഉയർന്ന് 1,10,400 രൂപയിലെത്തി.

Close up shot of gold jewelry with today s price tag

24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 327 രൂപ വർധിച്ച് 15,055 രൂപയായി. 10 ഗ്രാമിന് 3,270 രൂപ ഉയർന്ന് 1,50,550 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 11,550 രൂപയും പവന് 92,400 രൂപയുമാണ് വില. 1.33 ലക്ഷമാണ് ചെന്നൈയിലെ റെക്കോഡ് സ്വർണ വില. നിലവിൽ അതിൽ നിന്ന് ഏകദേശം 23,000 രൂപ കുറവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും വർധനയുണ്ടായി. ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് 265 രൂപയായി. ഒരു കിലോ വെള്ളിക്ക് 2.65 ലക്ഷം രൂപയാണ് നിലവിലെ വില.

ചെന്നൈയ്ക്ക് പുറമെ മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലും 22 കാരറ്റ് ആഭരണ സ്വർണത്തിന്റെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാമിന് 265 രൂപയാണ്.

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും വിലയെ സ്വാധീനിച്ചത്. ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടായേക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അനിശ്ചിതത്വം വർധിച്ചിരുന്നു. എന്നാൽ പിന്നീട് ട്രംപ് ആ നിലപാടിൽ നിന്ന് പിന്മാറി. സംഘർഷ സാധ്യതകൾ അയഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇത് സ്വർണത്തിന് കരുത്തായി.

അതേസമയം യുഎസുമായൊരു സമാധാന കരാറിനെ കുറിച്ച് ഇതുവരേയും ഇറാൻ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും വഷളായാൽ ക്രൂഡ് വില കത്തിക്കയറുമെന്നാണ് നിക്ഷേപകർ ആശങ്കപ്പെടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സ്വർണത്തിന് വീണ്ടും തിരിച്ചടിയുണ്ടാകും. സാഹചര്യം പ്രതികൂലമായാൽ സ്വർണ വില ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് പോയേക്കുമെന്നാണ് പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+