Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ആഗോള വിപണിയിൽ കുതിച്ചു: പക്ഷെ അനക്കമില്ലാതെ ചെന്നൈയിലെ വില, ഇന്നത്തെ നിരക്കറിയാം

ആഗോള വിപണിയിൽ ഇന്ന് സ്വർണവില വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതും ക്രൂഡോയിൽ വില താഴ്ന്നതുമാണ് സ്വർണത്തിന് അനുകൂലമായത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് ഏകദേശം 4,176 ഡോളർ നിരക്കിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. അതേസമയം യു എസ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ ചെറിയ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ വില ഉയർന്നെങ്കിലും ഇന്ത്യൻ ആഭ്യന്തര വിപണിയിൽ നഗരങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രവണതയാണ് കണ്ടത്. ചെന്നൈയിൽ ഇന്ന് സ്വർണവിലയിൽ യാതൊരു മാറ്റവും ഉണ്ടായില്ല. 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,36,000 രൂപയായും 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,48,370 രൂപയായും തുടർന്നു.

Gold coins and jewelry reflecting market price fluctuations

എന്നാൽ ഹൈദരാബാദിൽ ഇന്ന് സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണവില 10 ഗ്രാമിന് 400 രൂപ ഉയർന്ന് 1,34,300 ആയി. അതേസമയം 24 കാരറ്റ് സ്വർണത്തിന് വില 10 ഗ്രാമിന് 430 രൂപ വർധിച്ച് 1,46,510 ആയി. അതുപോലെ 18 കാരറ്റ് സ്വർണവില 10 ഗ്രാമിന് 320 ഉയർന്ന് 1,09,880 രൂപയിലെത്തി.

വെള്ളി വിലയിൽ ഇന്ന് പ്രധാന നഗരങ്ങളിൽ വലിയ മാറ്റമില്ല. ചെന്നൈയും ഹൈദരാബാദും ഉൾപ്പെടെ കിലോഗ്രാമിന് 2,50,000 രൂപ നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 100 ഗ്രാമിന് 25,000 രൂപയാണ് നിലവിലെ നിരക്ക്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) സ്വർണവും വെള്ളിയും നേട്ടത്തോടെ വ്യാപാരം നടത്തി. ഓഗസ്റ്റ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.81 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,48,401 രൂപയിലെത്തി. ജൂലൈ സിൽവർ ഫ്യൂച്ചേഴ്സ് 1.90 ശതമാനം ഉയർന്ന് കിലോഗ്രാമിന് 2,37,611 രൂപയായി.

അതേസമയം കേരളത്തിലും ഇന്ന് സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടപത്തിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ​22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 13,430 രൂപയിലധികം നൽകേണ്ടി വരും. ഒരു പവൻ സ്വ‍‌ർണത്തിന് 1,07,440 രൂപയാണ് വില. 18 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 11,040 രൂപയും പവന് 88,320 രൂപയും രേഖപ്പെടുത്തി.

ഇനി വില എങ്ങോട്ട്?

അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന വിലയിരുത്തൽ സ്വർണത്തിൻ്റെ കുതിപ്പിന് തടസം തീർത്തേക്കും. ഈ വർഷം തന്നെ നിരക്ക് വർധനയ്ക്കുള്ള സാധ്യത ഏകദേശം 90 ശതമാനം വരെയാണെന്നാണ് വിപണി കണക്കാക്കുന്നത്. ഇതോടെ സ്വർണം വലിയ നേട്ടങ്ങളിലേക്ക് കുതിക്കാതെ നിലവിലെ നിലയിൽ തുടരുകയോ ചെറിയ ഇടിവ് നേരിടുകയോ ചെയ്യാമെന്നാണ് വിലയിരുത്തൽ.

അതേസമയം 2026 അവസാനത്തോടെ സ്വർണം ഔണ്‍സിന് 5,400 മുതൽ 6,000 ഡോളർ വരെ ഉയരുമെന്നാണ് ജെപി മോർഗനും ഗോൾഡ്‌മാൻ സാക്സും ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. ഭൌമരാഷ്ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലുകളും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+