Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശി വെച്ചുകൊടുത്ത ചോറും മീന്‍ കറിയും കഴിച്ചു; പിന്നാലെ കൊലപാതകം; ചെറുമകന്‍ പിടിയില്‍

ചെന്നൈ: മുത്തശ്ശിയെ കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ചെറുമകൻ സതീഷ് ആണ് അറസ്റ്റിലായത്.

മുത്തശ്ശി വിശാലാക്ഷിയോടെ സതീഷ് പണം കടം വങ്ങിയുിരുന്നു.ഇത് വിശാലാക്ഷി തിരിച്ചുചോദിച്ചിരുന്നു. ഇതേ തുടർന്ന വിശാലാക്ഷിയും രതീഷും തർക്കം നടന്നു. തർക്കത്തിനൊടുവിൽ എഴുപതുകാരിയായ വിശാലാക്ഷിയെ രതീഷ് കൊല്ലുകയായിരുന്നു. സതീഷിന് ഇരുപത്തിയെട്ട് വയസ്സാണ്.

death

ചെന്നൈ കൊറുക്കുപേട്ടിലാണ് സംഭവം. കൊറുക്കുപേട്ട് സ്വദേശിയാണ് കൊല്ലപ്പെട്ട വിശാലാക്ഷി. സതീഷിനെ ആർ കെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കൊറുക്കുപേട്ടിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന വിശാലാക്ഷിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ച മകളുടെ മകനായ സതീഷ് എത്തി. നേരത്തെ ഒരാവശ്യത്തിനായി സതീഷ് മുത്തശ്ശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ മുൻപ് തിരികെ നൽകിയിരുന്നു. ബാക്കിയുള്ള ഒരു ലക്ഷം ഉടൻ തിരികെ നൽകും എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

സംഭവ ദിവസം വിശാലാക്ഷിയുടെ വീട്ടിൽ സതീഷ്ലെ എത്തി. എത്തിയയുടൻ മുത്തശ്ശി സതീഷിന് ഏറെ ഇഷ്ടപ്പെട്ട ചോറും മീൻകറിയും വിളമ്പി നൽകി. ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ പണത്തിന്റെ കാര്യം വിശാലാക്ഷി സൂചിപ്പിച്ചു. ഇതിന്അ പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഊണ് കഴിച്ച ശേഷം സതീഷ് ബ്ലേഡ് കൊണ്ട് മുത്തശ്ശിയെ ആക്രമിക്കുകയും ചുറ്റിക കൊണ്ട് ഇവരുടെ തലയ്ക്കടിക്കുകയുമായിരുന്നു.

ബഹളം കേട്ട അയൽവാസികൾ സംഭവസ്ഥലത്തേക്ക് എത്തി. എന്നാൽ അപ്പോഴേക്കും വലിയ ശബ്ദത്തോടെ ടെലിവിഷൻ ഓൺ ചെയ്ത് സതീഷ് ബഹളം കേട്ടത് ടിവിയിൽ നിന്നാണെന്ന് അയൽക്കാരോട് പറഞ്ഞു,

സതീഷ് പറഞ്ഞത് കേട്ട അയൽവാസികൾ പോയി. ചോരവാർന്ന് അവശയായ വിശാലാക്ഷിയെ പ്രതി ശ്രദ്ധിച്ചില്ല. വീടിന്റെ വാതിലടച്ച് ദീർഘനേരം ടിവി കണ്ടു. ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇയാൾ അമ്മയെ വിളിച്ച് മുത്തശ്ശി തറയിൽ വീണ് പരുക്കേറ്റിരിക്കുകയാണെന്ന് അറിയിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പരിശോധനയ്ക്കിടെ ഡോക്ടർക്ക് സംശയം തോന്നി. ഈ സംശയമാണ് കേസിൽ ഏറെ നിർണായകമായത്. സംഭവത്തെക്കുറിച്ച് ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+