കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മഴ: ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു

  • By Siniya
Google Oneindia Malayalam News

ചെന്നൈ : തുടര്‍ച്ചയായ പെയ്ത പേമാരി കാരണം ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു. മനപക്കം എം ഐ ഒടി ആശുപത്രിയിലാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. വൈദ്യുതി നിലച്ചതോടെ ആശുപത്രിയിലെ ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തന രഹിതമാകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെ ചെന്നൈയിലടക്കം പലപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. താംബരം,ആവഡി, പല്ലാവാരം,നുങ്കമ്പാക്കം തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രി കനത്ത മഴ പെയ്തു.

-rain-in-chenna

ഇതോടെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്. തുടര്‍ച്ചയായ മഴ കാരണം ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു.ഉച്ചയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

എന്നാല്‍ ഞായറാഴ്ചയും തിങ്കളും മഴയ്ക്ക ശക്തി കൂടുമെന്നും കാലാവസ്ഥ റിപ്പോര്‍ട്ട് ഉണ്ട്. വൈദ്യുതി ബന്ധം ഇപ്പോഴും താറുമാറിലാണ്. പലയിടങ്ങളിലും വെള്ളക്കെട്ടുള്ളതിനാല്‍ അപകടാവസ്ഥ ഒഴിവാക്കാന്‍ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.

English summary
chennai hospital people not get oxigen,several dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X