കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ വീട്ടിലെ റെയ്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തി; പ്രചരണം വ്യാജമെന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
ഭാനുപ്രിയക്കെതിരായ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ചെന്നൈ പോലീസ് | Oneindia Malayalam

ചെന്നൈ: നടി ഭാനുപ്രിയയുടെ ചെന്നൈ ടി നഗറിലെ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്നൂ പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ചെന്നൈ ടി നഗര്‍ പോണ്ടി ബസാര്‍ പോലീസ്. ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കണ്ടെത്തിയെന്നും കുട്ടികടത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.

വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് നടിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടേയുള്ള നടപടി പോലീസ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനകള്‍ക്കു കത്തയച്ചു. ദേശീയ ബാലാവകാശ കമ്മീഷന്‍ ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരിവിടുകയും ചെയ്തു.

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ബാലാവകാശ പ്രവര്‍ത്തകര്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് പ്രചരണമുണ്ടായത്. എന്നാല്‍ ഇക്കാര്യം പോലീസോ ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരും സ്ഥരീകരിച്ചിട്ടില്ല.

ജോലിക്കു നിര്‍ത്തി പീഡിപ്പിച്ചു

ജോലിക്കു നിര്‍ത്തി പീഡിപ്പിച്ചു

ബാലികയെ വീട്ടില്‍ ജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്നതിന് പിന്നാലെയാണ് നടിക്കെതിരെ പുതിയ ആരോപണവും ഉയര്‍ന്നത്. ബാലവാകാശ പ്രവര്‍ത്തകന്‍ അച്യുത റാവുവിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികടത്ത്

കുട്ടികടത്ത്

ഭാനുപ്രിയയുടെ വീട്ടില്‍ പരാതിയില്‍ പറയുന്നതുള്‍പ്പടെ നാലു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റാവു പറഞ്ഞു. കുട്ടികടത്തിന്‍റെ ഭാഗമാണിതെന്നും സംശയിക്കുന്നു. കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നടിയും അവരുടെ അമ്മയും ബാലവാകശങ്ങള്‍ ലംഘിച്ചിട്ടുണ്ട്

സാധ്യത കൂട്ടുന്നു

സാധ്യത കൂട്ടുന്നു

ആന്ധ്രപ്രദേശില്‍ നിന്നും ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണ് കുട്ടികളെ എത്തിച്ചതെന്നതും മനുഷ്യക്കടത്തിന്‍റെ സാധ്യത കൂട്ടുന്നുവെന്നും റാവു പറഞ്ഞതായി ഒരേ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പരിശോധന നടത്താന്‍ ആരും മുന്‍കൂര്‍ അനുമതി തേടിയില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രസിഡന്‍റ് വ്യക്തമാക്കുന്നത്.

ആന്ധ്രയിലെ വീട്ടിലായിരിക്കും

ആന്ധ്രയിലെ വീട്ടിലായിരിക്കും

ചൈന്നെയില്‍ പരിശോധന നടന്നിട്ടില്ല. ചിലപ്പോള്‍ ഭാനുപ്രിയയുടെ ആന്ധ്രയിലെ വീട്ടിലായിരിക്കും പരിശോധന നടത്തിയതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ പ്രസിഡന്‍റ് ഗിരിജ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സ്ത്രീയായിരുന്നു ഭാനുപ്രിയക്കെതിരെ ആദ്യം രംഗത്ത് എത്തിയത്.

സ്റ്റേഷനില്‍ പരാതി

സ്റ്റേഷനില്‍ പരാതി

പതിനാലുകാരിയായ തന്‍റെ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് അവര്‍ സമാല്‍ക്കോട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാലവേല നിരോധന പ്രകാരമാണു നടിക്കെതിരെ പരാതി.

ഭാനുപ്രിയയുടെ നിലപാട്

ഭാനുപ്രിയയുടെ നിലപാട്

പതിനാലു വയസിനു താഴെയുള്ള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നതു രണ്ടു വര്‍ഷം തടവിനും 50000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം തനിക്കറിയില്ല എന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്.

മോഷണാരോപണം

മോഷണാരോപണം

പെണ്‍കുട്ടി തങ്ങളുടെ വീട്ടില്‍ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധാനങ്ങള്‍ മോഷ്ടിച്ചെന്നു കാട്ടി ഭാനുപ്രിയയും സമാല്‍ കോട്ട സ്റ്റേഷനില്‍ പരായി നല്‍കി. മോഷണകേസില്‍ പരാതി നല്‍കിയപ്പോള്‍ കുടംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നു എന്നായിരുന്നു ഭാനുപ്രിയ അവകാശപ്പെടുന്നത്.

ശമ്പളം നിഷേധിച്ചു

ശമ്പളം നിഷേധിച്ചു

മാസം 10000 രൂപ ശബളത്തിലായിരുന്നു ഏജന്‍റ് വഴി പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് എത്തുന്നത്. 18 മാസത്തോളം ശമ്പളം നിഷേധിക്കുകയും മറ്റുതരത്തില്‍ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മാസങ്ങളായി കുടംബവുമായി ബന്ധപ്പെടാനുള്ള അവസരവും നിഷേധിച്ചു.

10 ലക്ഷം രൂപ നല്‍കണം

10 ലക്ഷം രൂപ നല്‍കണം

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ചെന്നൈയിലെത്തിയത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 10 ലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായും സമാല്‍ക്കോട്ട പോലീസില്‍ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
chennai human trafficking allegation against actress bhanupriya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X