കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ലൊയോള കോളേജിലെ ഹിന്ദു വിരുദ്ധ ചിത്രപ്രദര്‍ശനം, മാപ്പ് പറഞ്ഞ് കോളേജ് അധികൃതര്‍

  • By Desk
Google Oneindia Malayalam News

ചെന്നെെ: ചെന്നൈ ലൊയോള കോളേജിലെ വിവാദമായ കള്‍ച്ചറല്‍ എക്‌സ്‌പോയിലെ ഹിന്ദു വിരുദ്ധ ചിത്രപ്രദര്‍ശനനത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. ഹിന്ദു മതചിഹ്നങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ബിജെപിയെയും നരേന്ദ്രമോദിയെയും പരിഹസിച്ചുമുള്ള ചിത്രങ്ങളാണ് കോളേജിലെ കള്‍ച്ചറല്‍ പ്രദര്‍ശനത്തിലുണ്ടായത്. പ്രദര്‍ശനം വിവാദമായതോടെ കോളേജ് അധികൃതര്‍ മാപ്പ് പറയുകയും ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ചിത്രങ്ങളില്‍ ഹൈന്ദവ മത ചിഹ്നങ്ങളായ ത്രിശൂലവും ഭാരതമാതാവിനെയും മോശമായി ചിത്രീകരിക്കുന്നവയായിരുന്നു ചിത്രങ്ങള്‍. ത്രിശൂലം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണത്തിലും നരേന്ദ്രമോദിയെ ഏകാധിപതിയായും ചിത്രീകരിക്കുന്നവയായിരുന്നു ചിത്രങ്ങള്‍. ബിജെപിയും ഹൈന്ദവ സംഘടനകളുമുള്‍പ്പെടുന്ന സാഫ്രോണ്‍ പാര്‍ട്ടിക്കെതിരെയാണ് ചിത്രങ്ങളെന്നും ഇത് രാഷ്ട്രീയമായ പകപോക്കലാണെന്നുമാണ് പറയുന്നത്.

loyola4454-15480671

പരാതി ഉയര്‍ന്നതോടെ കോളേജ് തങ്ങള്‍ എല്ലാ മതത്തെയും ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. എന്തുകൊണ്ടാണ് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം പരവൃത്തികളെ വിലക്കാത്തതെന്ന് ബിജെപി തമിഴ്‌നാട് തമിളിസൈ സൗന്ദര്‍രാജന്‍ ചോദിച്ചു. മറ്റേതെങ്കിലും മതത്തെയാണ് ചിത്രങ്ങള്‍ വിമര്‍ശിച്ചതെങ്കില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ എന്നിവരെല്ലാം മിണ്ടാതിരിക്കുമോ എന്നും തമിഴിസൈ ചോദിക്കുന്നു.

ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് മിഷനെയും പരിഹസിക്കുകയായിരുന്നു എന്ന് ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞു. സമൂഹത്തിലെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഒന്നും തന്നെ കോളേജിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. കോളേജില്‍ നടന്ന വീഥി വിരുതു വിഴ എന്ന സംഗമത്തിന് വേദിയായ കോളേജിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു.

English summary
Chennai Loyola College anti hindu paiting issue, college official seeks apology and remove the pa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X