തീയില്‍പെട്ട അമ്മയെ മകന്‍ അതിസാഹസികമായി രക്ഷിച്ചു; പക്ഷേ, വിധികാത്തുവെച്ചത് മറ്റൊന്ന്...
ചെന്നൈ: അഗ്നിബാധയില്‍ അകപ്പെട്ട അമ്മയെ രക്ഷിച്ച മകന്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരിച്ചു. തീയില്‍ നിന്നും അമ്മയെ രക്ഷിച്ച മകന്‍ ഷേക്കേറ്റാണ് മരിച്ചത്. മെക്കാനിക്കായ രാമരാജന്‍(30) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ സെയ്ദപേട്ട് ഈസ്റ്റ് ജോണ്‍സ് റോഡിലായിരുന്നു സംഭവം.
ഞായറാഴ്ച പുലര്‍ച്ചം നല് മണിയോടെ രാമരാജന്റെ വീട്ടില്‍
തീപിടിക്കുകയായിരുന്നു. അയല്‍വാസികളുടെ നിലവിളികേട്ട് സമീപത്ത് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു രാമരാജന്‍ ഓടിയെത്തി അമ്മയെ രക്ഷിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടുത്തതിന് കാരണം.

വീട്ടിലെ തീ സമീപത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും പടര്‍ന്നിരുന്നു. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന അഞ്ച് ബൈക്കുകളും കത്തി നശിക്കുകയും ചെയ്തു. ഷോപ്പിനുള്ളില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ എടുത്ത് മാറ്റുന്നതിനെ വൈദ്യുത കമ്പി പൊട്ടി രാമരാജന്റെ മേല്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications