സാഹസികമായി കാമുകിയെ വിവാഹം ചെയ്തു; ഒരു മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു, കാരണം!!
വെല്ലൂർ: വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹിതരായതിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സാഹസീക വിവാഹവും വിവാഹമോചനവും ഒറ്റ ദിവസത്തിനുള്ളിൽ നടന്നത്. വെല്ലൂരിലെ മുൻസിപ്പൽ കൗൺസിലറായ സെൽവ ബാലാജിയും സഹപ്രവർത്തകയായ യുവതിയും തമ്മിലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്തത്. എന്നാൽ ഒരു മണിക്കൂർ മാത്രമായിരുന്നു അവരുടെ വിവാഹ ജീവിതത്തിന്റെ ആയുസ്.
വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഇരുവരും ഒരുമിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ക്രിസ്ത്യൻ പള്ളിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു.

യുവതിയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതും വിവാഹത്തിന് മുൻകൈ എടുത്തതും സെൽവ തന്നെയായിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹ വാർത്ത അറിഞ്ഞ് വീട്ടുകാർ ഇടപെട്ടതോടെ താലികെട്ടി ഒരു മണിക്കൂറിനുള്ളിൽ തന്നെ സെൽവ ഭാര്യയെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വിവാഹ വാർത്ത അറിഞ്ഞ് വീട്ടുകാർ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്. വീട്ടുകാർ എത്തി നിർബന്ധിച്ചതോടെ ഇരുവരും വീട്ടുകാർക്കൊപ്പം പോയി. തുടർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. മകനെ തട്ടിക്കൊണ്ടുപോയി എന്ന് സെൽവയുടെ മാതാപിതാക്കളും ആരോപിച്ചു.
പ്രശ്നം പോലീസ് സ്റ്റേഷനിൽ എത്തിയതോടെ നവദമ്പതികൾ തന്നെ തീരുമാനമെടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകൾക്ക് മുമ്പ് വിവാഹം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം പോകാൻ സെൽവ തീരുമാനിക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications